വിദ്യാർത്ഥിയുടെ ആത്മഹത്യയെത്തുടർന്ന് ഐ.ഐ.ടി ബോംബെ ക്യാമ്പസിലെ സീലിംഗ് ഫാനുകൾ മാറ്റി പകരം വാൾ മൗണ്ടഡ് (ചുവരിൽ ഘടിപ്പിക്കുന്ന) ഫാനുകൾ സ്ഥാപിക്കാൻ നീക്കം. “അർത്ഥവത്തായ സ്ഥാപന പരിഷ്കാരങ്ങളും” ഉയർന്ന ഉത്തരവാദിത്തവും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ നടപടിയെന്ന് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. എനർജി സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയും മഹാരാഷ്ട്രയിലെ യാവത്മാൽ സ്വദേശിയുമായ 22 കാരൻ സാഹിൽ വാക്കോഡെയെ വെള്ളിയാഴ്ച വൈകുന്നേരമാണ് പവായിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മിഡ്-സെമസ്റ്റർ പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി Read More…

