ഗുജറാത്തിലെ വൻസജാലിയ-റാണാവാവ് റെയിൽവേ പാതയിൽ ബ്രോഡ്ഗേജ് പാലത്തിനിടയിൽ ഒട്ടകം കുടുങ്ങിയതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ദാദർ-പോർബന്തർ സൗരാഷ്ട്ര എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. ട്രാക്കിൽ ഒട്ടകം കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് അടിയന്തിര ബ്രേക്ക് ഇട്ട് ട്രെയിൻ നിർത്തി. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ഒട്ടകത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ട്രാക്കിനിടയിൽ പ്രയാസകരമായ സാഹചര്യത്തിൽ കുടുങ്ങിയതിനാൽ ഒട്ടകത്തെ പുറത്തെടുക്കാൻ ക്രെയിൻ എത്തിക്കേണ്ടി വന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി Read More…

