കൊൽക്കത്ത: വന്ധ്യതാ ചികിത്സയുടെ ഭാഗമായി ഐ.വി.എഫ്. സംവിധാനത്തിലൂടെ കുഞ്ഞ് ജനിക്കുന്നതിൽ പുരുഷന് യാതൊരു ശാരീരിക പങ്കാളിത്തവുമില്ലെന്നും ഭാര്യയ്ക്ക് ഗർഭധാരണ ശേഷിയുണ്ടെങ്കിൽ ഭർത്താവിന്റെ പ്രായാധിക്യം ഇതിന് തടസ്സമല്ലെന്നും കൽക്കട്ട ഹൈക്കോടതി നിരീക്ഷിച്ചു. 2014 മുതൽ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഐ.വി.എഫ്. ചികിത്സയ്ക്ക് അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എ.ആർ.ടി) നിയമപ്രകാരം (2021) അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ പ്രായം ഭർത്താവിനുണ്ടെന്നത് ചികിത്സയ്ക്ക് തടസ്സമാകില്ലെന്ന് ജസ്റ്റിസ് കൃഷ്ണറാവു വ്യക്തമാക്കി. കുഞ്ഞിന് ജന്മം നൽകാനുള്ള ഭാര്യയുടെ അവകാശത്തിന് Read More…

