Oddly News

ട്രാഫിക് ബ്​ളോക്കാക്കി വനിതാ ട്രാഫിക് പോലീസുമായി തർക്കത്തിലേർപ്പെടുന്ന യുവാവ്: ​നടപടി വേണമെന്ന് നെറ്റിസൺസ്

തിരക്കേറിയ ഒരു റോഡിന് നടുവിൽ ഒരാൾ തന്റെ എസ്‌യുവി നിർത്തി വനിതാ ട്രാഫിക് ഓഫീസറുമായി തർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓഫീസറുമായി വാക്ക് തർക്കത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇയാൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. @Karnataka Portfolio എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ തിരക്കേറിയ റോഡിന് നടുവിൽ ഒരാൾ തന്റെ കറുത്ത എസ്‌യുവി നിർത്തിയിട്ടിരിക്കുന്നതും, വനിതാ ട്രാഫിക് പോലീസ് ഓഫീസറുമായി തർക്കത്തിൽ Read More…