Crime

‘ ഞാന്‍ മാത്രമാണ്‌ ഉത്തരവാദി. ഭാര്യാപിതാവിനെ ഉപദ്രവിക്കരുത്‌’; ഏഴംഗകുടുംബത്തിന്റെ കൂട്ടമരണം, ആത്മഹത്യാക്കുറിപ്പ്

ഹരിയാനയിലെ പഞ്ച്കുളയില്‍ ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണം വന്‍ സാമ്പത്തികബാധ്യതയെന്ന് റിപ്പോര്‍ട്ട്. ആളൊഴിഞ്ഞ സ്‌ഥലത്തിനടുത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറിലാണ് ബിസിനസുകാരനെയും ഭാര്യയെയും മൂന്ന്‌ കുട്ടികളെയും മാതാപിതാക്കളെയും അര്‍ധദ്ധബോധാവസ്‌ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്‌ക്കും ഏഴുപേര്‍ക്കും ജീവന്‍ നഷ്‌ടമായിരുന്നു. ‘സാമ്പത്തികബാധ്യതയും മാനസിക പ്രശ്‌നങ്ങളുമാണ്‌ കൂട്ട ആത്മഹത്യക്കു കാരണമെന്നു പറയപ്പെടുന്നു. 20 കോടിയോളം രൂപയുടെ സാമ്പത്തികബാധ്യതയുണ്ടായിരുന്നതായി ബന്ധുവായ സന്ദീപ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രവീണ്‍ മിത്തല്‍, ഭാര്യ റീന, അമ്മ വിമല, അച്‌ഛന്‍ ദേശ്രാജ്‌, ഇരട്ട പെണ്‍മക്കളായ ധ്രുവിക, ദലിഷ Read More…