രാജസ്ഥാനിലെ ജയ്പൂരിലെ അജ്മീർ റോഡിലെ എലിവേറ്റഡ് റോഡില്‍ ഡ്രൈവറില്ലാ കാറിന് തീപിടിച്ചു. തിരക്കുള്ള റോഡില്‍ ഇരുചക്രവാഹനങ്ങളില്‍ വന്ന യാത്രക്കാര്‍ ബൈക്കില്‍നിന്നറിങ്ങി ഈ കാഴ്ച കാണുന്നതിനിടയില്‍ വാഹനം തനിയെ മുന്നോട്ടു കുതിച്ചു. തങ്ങള്‍ക്കുനേരേ പാഞ്ഞുവരുന്ന കാറിനു മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ ബൈക്കുകളുമെടുത്തുകൊണ്ട് ഓടിമാറുന്ന യാത്രക്കാര്‍. അവസാനം കത്തുന്ന കാർ റോഡ് ഡിവൈഡറിൽ ഇടിച്ചു നിന്നതോടെ അനിശ്ചിതത്വം അവസാനിച്ചു, ഭാഗ്യവശാൽ, കനത്ത ട്രാഫിക്കുണ്ടായിട്ടും ആർക്കും പരിക്കില്ല. സംഭവത്തിന് തൊട്ടുപിന്നാലെ, തീ പടിച്ച വാഹനം പാഞ്ഞുവരുന്നത് കണ്ട് മോട്ടോർ സൈക്കിൾ യാത്രക്കാർ ബൈക്ക് Read More…