റോമിലെ പോസ്റ്റോഫീസുകളില്‍ നിരവധി സായുധ കവര്‍ച്ചകള്‍ നടത്തിയ 60 നും 70 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരുടെ നേതൃത്വത്തില്‍ ആയുധധാരികളായ ആറംഗ സംഘത്തെ ഇറ്റലിയില്‍ അറസ്റ്റ് ചെയ്തു. നിരുപദ്രവകാരികളായ മുത്തച്ഛന്മാരെപ്പോലെയാണ് ഇരിക്കുന്നതെങ്കിലും ‘ജര്‍മ്മന്‍’ എന്ന് വിളിപ്പേരുള്ള 70-കാരനായ ഇറ്റാലോ ഡി വിറ്റ്, 68-കാരനായ സാന്ദ്രോ ബറുസോ, 77-കാരനായ റാനിയേരോ പുല എന്നിവരെല്ലാം കടുത്ത കുറ്റവാളികളാണെന്ന് കണ്ടെത്തി. സായുധ കൊള്ളക്കാരുടെ ക്രൂരമായ സംഘത്തിന്റെ നേതാക്കളായിരുന്നു ഇവരെന്നാണ് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെട്ടത്. വളരെ വ്യക്തമായ പ്ലാനോടു കൂടിയായിരുന്നു ഇവര്‍ Read More…