തലയിലേറ്റ വെടിയുണ്ടയുമായി ഒരാഴ്ചയോളം യുദ്ധഭൂമിയില്‍ പോരാട്ടം തുടര്‍ന്ന സൈനികന്റെ വീരപ്രവര്‍ത്തി വാഴ്ത്തി റഷ്യന്‍ മാധ്യമങ്ങള്‍.കുര്‍സ്‌ക് മേഖലയില്‍ യുദ്ധം തുടര്‍ന്ന റഷ്യന്‍ സൈനികന്റെ വീരകഥകളാണ് വടക്കന്‍പാട്ടായി മാറിയിരിക്കുന്നത്. കുര്‍സ്‌കില്‍ മേഖലയില്‍ ഉക്രേനിയന്‍ സൈനികരുമായി പോരാടുന്ന റഷ്യയുടെ പസഫിക് ഫ്‌ലീറ്റിലെ 155-ാമത് മറൈന്‍ ബ്രിഗേഡിലെ അംഗമാണ്. പക്ഷേ പേര് റഷ്യ പുറത്തുവിട്ടിട്ടില്ല. യുദ്ധത്തിനിടയില്‍ വെടിയേറ്റ ഇയാളുടെ തലയില്‍ നിന്ന് ഹെല്‍മെറ്റ് ഊരിപ്പോയിരുന്നു. ബുളളറ്റ് അതില്‍ തട്ടി തെറിച്ചിട്ടുണ്ടാകാമെന്നാണ് സൈനികന്‍ കരുതിയത്. പക്ഷേ വലത് കണ്ണിന് മുകളില്‍ ഒരു ഹെമറ്റോമ വികസിച്ചു, Read More…