പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ‘ആദിവാസി ഭാര്യ’ എന്നറിയപ്പെട്ട ബുധ്‌നി മാഞ്ജിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? നെഹ്രു മാലയിട്ടതിന് ഝാര്‍ഖണ്ഡിലെ സന്താള്‍ ഗോത്ര വിഭാഗം ഊരുവിലക്ക് കല്‍പ്പിച്ച സ്ത്രീ എണ്‍പതാം വയസ്സില്‍ കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ഇവര്‍ക്ക് സ്മാരകം വേണമെന്ന ആവശ്യം ഉയരുകയാണ്. 1959-ല്‍ 16 വയസ്സുള്ളപ്പോള്‍ നെഹ്രുവുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവമാണ് ബുധ്‌നിയെ നെഹ്രു വിവാഹം കഴിച്ചതായും അദ്ദേഹത്തിന്റെ ഭാര്യയായും കണക്കാക്കപ്പെടാന്‍ കാരണമായത്. ബുധ്‌നിയുടെ നാട്ടില്‍ ദാമോദര്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച പഞ്ചേത് ഡാമിന്റെ ഉദ്ഘാടനത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. Read More…