ഉത്തർപ്രദേശിലെ ജൗൻപൂരിൽ നടന്ന ഒരു കസ്റ്റഡി പീഡനത്തിന്റെ അതിദാരുണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഒരു യുവാവിനെ രണ്ട് പോലീസുകാർ ചേർന്ന് ബെൽറ്റ്കൊണ്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. രണ്ട് പോലീസുകാർ ഒരു തൂണിന് ചുറ്റും യുവാവിനെ തടഞ്ഞുവെക്കുകയും മൂന്നാമത്തെ പോലീസ് ഉദ്യോഗസ്ഥൻ ബെൽറ്റുകൊണ്ട് യുവാവിനെ ആഞ്ഞടിക്കുന്നതുമാണ് കാണുന്നത്. പോലീസിൻ്റെ പീഡനത്തെ തുടർന്ന് യുവാവിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കസ്റ്റഡി മർദ്ദനത്തിൻ്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. Read More…