മലിനമായ പച്ചപ്പാൽ കുടിച്ചതിനെത്തുടർന്ന് ബ്രൂസെല്ലോസിസ് (Brucellosis) എന്ന ബാക്ടീരിയ ബാധ പിടിപെട്ട് 33-കാരന് ഹൃദയസ്തംഭനമുണ്ടായി. ഏകദേശം 20 ദിവസത്തോളം നീണ്ടുനിന്ന പനിക്ക് ശേഷമാണ് ഈ അണുബാധ യുവാവിന്റെ ഹൃദയത്തെ ബാധിച്ചത്. വർഷങ്ങളായി സ്ഥിരമായി പച്ച എരുമപ്പാൽ കുടിക്കുകയും അസിഡിറ്റിക്കായി ആന്റാസിഡ് ഗുളികകൾ കഴിക്കുകയും ചെയ്തിരുന്നയാളാണ് ഇദ്ദേഹം. ഇതാണ് ഇത്രയും ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് കാരണമായതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ബ്രൂസെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു അണുബാധയാണ് ബ്രൂസെല്ലോസിസ്. രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ തിളപ്പിക്കാത്ത പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവ Read More…

