Featured Fitness

5 കിലോയുടെ ലെഹങ്കയണിഞ്ഞ് 100 കിലോ ഡെഡ്ലിഫ്റ്റ്; അതിഥികളെ അമ്പരപ്പിച്ച് ‘ഫിറ്റ്‌നസ് വധു’; വീഡിയോ വൈറൽ

വിവാഹദിനം ആഘോഷമാക്കാൻ ഓരോരുത്തർക്കും വ്യത്യസ്തമായ രീതികളാണുള്ളത്. ചിലർ പാട്ടും നൃത്തവുമായി വേദി കീഴടക്കുമ്പോൾ, വേറിട്ടൊരു പ്രകടനത്തിലൂടെ സോഷ്യൽ മീഡിയയുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റുകയാണ് ഒരു വധു. വിവാഹവേഷമായ ലെഹങ്കയണിഞ്ഞ് 100 കിലോ ഭാരം ഡെഡ്ലിഫ്റ്റ് ചെയ്തും പുൾ അപ്സ് എടുത്തുമാണ് ഈ യുവതി എല്ലാവരെയും അമ്പരപ്പിച്ചത്. ജയ്പൂരിൽ നടന്ന വിവാഹവേദിയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ‘ലോകത്തിലെ ആദ്യത്തെ ഫിറ്റ്‌നസ് വെഡ്ഡിങ്’ എന്നാണ് പലരും ഈ വിവാഹത്തെ വിശേഷിപ്പിക്കുന്നത്. ബീസ്റ്റ്‌ലൈഫ് എന്ന ഇൻസ്റ്റഗ്രാം പേജിൽ Read More…