ഹരിദ്വാറിൽ കുടുംബങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറി വധു. ചൊവ്വാഴ്ച വിവാഹവേദിയിലേയ്ക്ക് വരന്റെ സ്വീകരണത്തോടനുബന്ധിച്ച് നടത്തുന്ന റിബൺ മുറിക്കൽ ചടങ്ങിനിടെ രാത്രി 10 മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതോടെ ചടങ്ങ് വലിയ കലഹത്തിൽ അവസാനിക്കുകയായിരുന്നു. ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ടുകൾ പ്രകാരം, വരന്റെ കുടുംബം ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ളവരാണ്. വിവാഹ ചടങ്ങിനിടെ വധുവിന്റെ ബന്ധുക്കളായ സ്ത്രീകളെ കുറിച്ച് വരന്റെ സുഹൃത്തുക്കൾ മോശം പരാമർശം നടത്തിയതാണ് വഴക്കിന് കാരണമായത്. ആദ്യം വധുവിന്റെ വീട്ടുകാർ വാക്കുകൊണ്ട് Read More…