Crime

ലൈംഗികത്തൊഴിലാളിയെ വെച്ച് ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമം; ഭാര്യയും കാമുകനും തട്ടിപ്പുസംഘവും കുരുങ്ങി

ലൈംഗികത്തൊഴിലാളിയുമായി ബന്ധപ്പെടുത്തി കെണിയിലാക്കി ഭര്‍ത്താവില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ഭാര്യയ്ക്കും കൂട്ടാളിക്കും ചൈനയില്‍ തടവ്. നമ്മുടെ സ്ത്രീധനത്തിന് പകരമായി ചൈനയില്‍ പുരുഷന്മാര്‍ നല്‍കുന്ന വന്‍തുക ‘വധുവില’ തട്ടിയെടുക്കാനായിരുന്നു സ്ത്രീയുടേയും കാമുകന്റെയും കൂട്ടുകാരുടെയും ശ്രമം. എന്നാല്‍ കെണിയില്‍ വീഴാതിരുന്ന ഭര്‍ത്താവ് പോലീസിനെ ബന്ധപ്പെടുകയും തട്ടിപ്പുകാരിയേയും കാമുകനേയും കുടുക്കുകയായിരുന്നു. വരന്‍ ലൈംഗികത്തൊഴിലാളിയുമായി പിടിക്കപ്പെട്ടാല്‍ വധു വാങ്ങിയ പണം മടക്കിക്കൊടുക്കേണ്ടതില്ല. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയ്ഷോ പ്രവിശ്യയിലെ ലോങ്ലി കൗണ്ടിയിലെ ഒരു കോടതി ഈ മാസം ആദ്യം കേസ് പരിഗണിച്ചു. സിയോങ് Read More…