വിവാഹമണ്ഡപത്തില്‍ വരൻ കഴുത്തിൽ താലി കെട്ടാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പ് വധു തന്റെ കല്യാണം നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുന്ന ഒരു പഴയ വീഡിയോ വീണ്ടും വൈറലാകുന്നു. വീഡിയോയില്‍ വധു അവളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിവാഹ വേദിയിൽ ഇരിക്കുന്നതാണ് ആദ്യ കാണുന്നത്. വരൻ താലി കെട്ടാൻ ശ്രമിക്കുമ്പോൾ, വധു പെട്ടെന്ന് അവനെ തടഞ്ഞു. വധുവിന്റെ അപ്രതീക്ഷിത പ്രതികരണത്തില്‍ ചടങ്ങ് നിർത്തി. വധുവിന്റെ മാതാപിതാക്കൾ അവളോട് താലികെട്ടല്‍ ചടങ്ങ് തുടരുവാന്‍ അഭ്യർത്ഥിക്കുന്നത് കാണാം. ഇതിനിടെ വരൻ താലികെട്ടല്‍ പൂർത്തിയാക്കാൻ പലതവണ ശ്രമിക്കുമ്പോഴൊക്കെ വധു ആവർത്തിച്ച് Read More…