Crime

കാമുകിയെ പഠിപ്പിച്ച് ടീച്ചറാക്കി, പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്‍മാറി; ജീവനൊടുക്കി യുവാവ്, 14 വര്‍ഷത്തെ പ്രണയത്തിന്റെ അന്ത്യം

സ്വന്തം ജോലി പോലും ഉപേക്ഷിച്ച് കാമുകിയെ പഠിപ്പിക്കുകയും ജോലി നേടാന്‍ സഹായിക്കുകയും ചെയ്തിട്ടും കാമുകി വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കൊളാത്തല ഗ്രാമത്തിലാണ് സംഭവം. ചതുര്‍ഭുജ് ദാസ് എന്ന യുവാവാണ് ആണ് മരിച്ചത്. സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയതിനു പിന്നാലെയാണ് കാമുകി വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. തിരസ്കരണം സഹിക്കാനാവാതെ ചതുർഭുജ് വിഷം കഴിച്ചതായി പറയുന്നു. ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ചതുര്‍ഭുജ് കാമുകിയെ പഠിപ്പിക്കുകയും Read More…

Featured Oddly News

‘കാമുകന്‍ തേച്ചു’, നടുറോഡില്‍ വിവാഹത്തിന് പോകുന്ന കാറിന് ‘വട്ടംവച്ച്’ കാമുകി- വീഡിയോ

ന്യൂജെന്‍ കാലത്തെ പ്രണയം പൊട്ടിയാല്‍ അതിനെ വിളിക്കുന്നത് ‘തേപ്പ്’ എന്നാണ്. ന്യൂജന്‍ പിള്ളേര്‍ക്കിടയിലാണെങ്കില്‍ പ്രണയത്തെക്കാള്‍ ചര്‍ച്ച തേപ്പിനെക്കുറിച്ചാണ്. ഇപ്പോഴിതാ സൈബറിടത്ത് വൈറലാകുന്നത് അത്തരമൊരു തേപ്പിന്റെ കഥയാണ്. തന്നെ തേച്ചിട്ട് പോയ കാമുകന്റെ വിവാഹ കാറിന് മുന്നില്‍ വട്ടം വച്ച് നില്‍ക്കുകയാണ് ഈ കാമുകി. തിരക്കേറിയ ഒരു റോഡിൽ കാമുകന്റെ വിവാഹ കാറിന് മുന്നിൽ നിസ്സഹായയായി നിൽക്കുന്ന യുവതിയുടെ വിഡിയോ ആണ് വൈറല്‍. ചുവന്ന ദുപ്പട്ടയും സൽവാർ സ്യൂട്ട് ധരിച്ച്, യുവതി കാർ തടഞ്ഞ് കൊണ്ട് മുന്നില്‍ നിൽക്കുന്നു. Read More…

Featured Lifestyle

ഉള്ളതു പറയാം, ബ്രേക്കപ്പായി, ലീവ് വേണം; ഏറ്റവും സത്യസന്ധമായ അവധിയപേക്ഷയ്ക്ക് അനുമതി നല്‍കി സിഇഒ

ലീവ് കിട്ടാന്‍‌ ഇല്ലാത്ത അസുഖവും ചടങ്ങുകളും കാരണമാക്കുന്ന ഇക്കാലത്ത്, ഗുരുഗ്രാമിലെ ഐടി കമ്പനിയിലെ ഒരു യുവജീവനക്കാരൻ സത്യസന്ധത കാണിക്കാൻ തീരുമാനിച്ചു. അത് ഫലിക്കുകയും ചെയ്തു. പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് മാനസികമായി തളര്‍ന്നെന്നും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും ജോലിയില്‍നിന്ന് കുറച്ച് ദിവസം മാറിനില്‍ക്കാന്‍ അവധി വേണമെന്നും പറഞ്ഞാണ് ഈ ജീവനക്കാരന്‍ മേലധികാരിക്ക് മെയില്‍ അയച്ചത്. നോട്ട് ഡേറ്റിംഗിന്‍റെ (Knot Dating) സഹസ്ഥാപകനും സിഇഒയുമായ ജസ്‌വീര്‍ സിംഗാണ് തനിക്ക് ലഭിച്ച “ഏറ്റവും സത്യസന്ധമായ അവധിയപേക്ഷ” എക്സിൽ പങ്കുവെച്ചത്. ജീവനക്കാരിലൊരാൾ അദ്ദേഹത്തിന് Read More…

Celebrity

“ബ്രേക്കപ്പില്‍ നമ്മുടെ ലോകം അവസാനിക്കുകയാണെന്നു തോന്നും, പിന്നീട് ആ തീരുമാനം നന്നായി എന്നു തോന്നും… ” നിത്യ മേനൻ

തെന്നിന്ത്യന്‍ ഭാഷയില്‍ തന്റേതായ ഒരു സ്ഥാനം നേടിയ താരമാണ് നിത്യ മേനന്‍. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിത്യ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സിനിമകള്‍ ലഭിച്ച നിത്യ കരിയറില്‍ ഇടയ്ക്കിടെ ചെറിയ ഇടവേള എടുക്കാറുണ്ട്. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നിത്യക്ക് ലഭിച്ചു. ബോക്സ്‌ഓഫീസില്‍ വൻ വിജയം Read More…

Hollywood

നഗ്‌നതയുടെ പ്രദര്‍ശനവസ്തുവായി കൊണ്ടുനടന്നു ; ഒടുവില്‍ കാനി വെസ്റ്റും ബിയാന്‍കയും വേര്‍പിരിയുന്നു

കൈവിരലിനൊപ്പം ചലിക്കുന്ന പാവയെപ്പോലെ കൊണ്ടുനടന്ന ശേഷം ഒടുവില്‍ കാനി വെസ്റ്റും ബിയാന്‍കാ സെന്‍സോറിയും വഴി പിരിയുന്നു. ഹോളിവുഡില്‍ നഗ്‌നത അലങ്കാരമാക്കി കൊണ്ടു നടന്ന കാനി വെസ്റ്റും ബിയാന്‍കാ സെന്‍സോറിയും ഇപ്പോള്‍ ജീവിതത്തിലെ വളരെമോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ബിയാന്‍കാ ഓസ്ട്രേലിയയിലെ കുടുംബ വീട്ടിലേക്ക് പോയെന്നുമാണ് വിവരം. ബിയാങ്കയുടെ മാതാപിതാക്കളായ ലിയോയും അലക്‌സാന്ദ്രയും അവളുടെ സഹോദരി ആഞ്ജലീനയും ഉള്‍പ്പെടെ, ബിയാങ്കയും കുടുംബവും കാനി വെസ്റ്റിന് പിന്തുണ അറിയിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വരുന്നത്. രണ്ടു വര്‍ഷം നീണ്ട Read More…

Hollywood

‘ആണുങ്ങള്‍ക്കായി ഊര്‍ജ്ജം പാഴാക്കരുത്…ഒരു തൊഴില്‍ പഠിക്കൂ..” അവിവാഹിതരായ സ്ത്രീകള്‍ക്ക് മേഗന്‍ ഫോക്‌സിന്റെ ഉപദേശം

ആണ്‍കുട്ടികള്‍ക്ക് വേണ്ടി ഊര്‍ജ്ജം പാഴാക്കരുത് എന്നും കഴിയുന്നെങ്കില്‍ ഒരു തൊഴില്‍ പഠിച്ച് അതില്‍ വൈദഗ്ദ്ധ്യം നേടണമെന്ന് അവിവാഹിതരായ സ്ത്രീകള്‍ക്ക് ഹോളിവുഡിലെ ചൂടന്‍ സുന്ദരി മേഗന്‍ ഫോക്‌സിന്റെ ഉപദേശം. 37 കാരിയായ നടി ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ സമ്മറില്‍ പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന അവിവാഹിതരായ സ്ത്രീകള്‍ക്ക് എന്ത് ഉപദേശം നല്‍കുമെന്ന് ചോദ്യത്തിനായിരുന്നു മേഗന്റെ മറുപടി. ”കഴിയുന്നെങ്കില്‍ ഏതെങ്കിലും കാര്യത്തില്‍ വൈദഗ്ദ്ധ്യം നേടുക അല്ലെങ്കില്‍ ഒരു ഹോബി വികസിപ്പിക്കുക. ആണ്‍കുട്ടികള്‍ക്കായി നിങ്ങളുടെ ഊര്‍ജ്ജം പാഴാക്കരുത്. Read More…