Healthy Food

വെറുംവയറ്റില്‍ ഇതൊക്കെ കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം

ഒരു ദിവസത്തെ പ്രധാന ആഹാരമാണ് പ്രഭാതത്തിലെ ഭക്ഷണം. ആ ദിവസത്തേക്കുള്ള മുഴുവന്‍ ഊര്‍ജവും പ്രദാനം ചെയ്യാന്‍ രാവിലെ ആഹാരം കഴിക്കണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ എല്ലാ വിഭവങ്ങളും പ്രഭാതത്തില്‍ കഴിക്കുന്നത് നല്ലതല്ല. അതും വെറും വയറ്റില്‍. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കാം. വിറ്റമിന്‍ സി ധാരളമായിയുള്ള സിട്രസ് പഴങ്ങള്‍ , ഓറഞ്ച്, ഗ്രേപ്പ്, മുതലയവ. ഇത് വയറിന് അസിഡിറ്റി ഉണ്ടാക്കും. കൂടാതെ ചിലരില്‍ ദഹനപ്രശ്നത്തിനും കാരണമാകുന്നുണ്ട്. കാപ്പിയാണ് രണ്ടാമത്തെത്. ദഹന പ്രശനങ്ങള്‍ Read More…

Featured The Origin Story

ഇഡ്ഡലി ഇന്ത്യക്കാരനല്ലേ? ഇന്തോനേഷ്യൻ, അറേബ്യൻ….? ഇഡ്ഡലി ശരിക്കും എവിടെ നിന്ന് വന്നു?

പ്രാതലിന് രണ്ട് സോഫ്റ്റ്‌ ഇഡ്ഡലി ചൂടുള്ള സാമ്പാറിലും തേങ്ങാ ചട്ണിയിലും മുക്കി കഴിച്ചാല്‍ അന്നത്തെ ദിവസത്തിനു നല്ല ഒരു തുടക്കമായി. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്. കുതിര്‍ത്ത അരിയും ഉഴുന്നും നന്നായി അരച്ച് പുളിപ്പിച്ചശേഷം ഇഡ്ഡലിത്തട്ടില്‍ ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഈ സ്വയമ്പന്‍ വിഭവത്തിന് പോഷകഗുണങ്ങളും ഏറെയുണ്ട്. പിന്നീട് കാലങ്ങള്‍ പിന്നിട്ടപ്പോള്‍ രുചിഭേദങ്ങള്‍ക്കായി റവ മുതല്‍ കാരറ്റ് വരെ ഇഡ്ഡലി മാവില്‍ ചേര്‍ത്ത് പലതരം ഇഡ്ഡലികള്‍ ഉണ്ടാക്കാറുണ്ട്. നമ്മുടെ പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാരുടെ ഈ പ്രിയവിഭവം ഇന്നാട്ടുകാരന്നല്ല, വിദേശിയാണെന്ന് Read More…

Lifestyle

രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഈ രോഗസാധ്യത കുറയ്ക്കുമെന്ന് പഠനം

ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ഭക്ഷണം കഴിയ്ക്കുന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സ്പെയ്നിലെ ബാര്‍സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെയും ഫ്രാന്‍സിലെ സെന്റര്‍ ഓഫ് റിസര്‍ച്ച് ഇന്‍ എപ്പിഡെമോളജി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ശരാശരി 42 വയസ്സ് Read More…