Movie News

അജിത്തിന്റെ ‘വിടാമുയര്‍ച്ചി ’‘ബ്രേക്ക്ഡൗണി’ന്റെ കോപ്പി? 150 കോടിയുടെ നഷ്ടപരിഹാരത്തിന് നോട്ടീസ്

അടുത്തിടെ പുറത്തുവിട്ട ടീസറിന് തന്നെ വലിയ പ്രതികരണം കിട്ടുമ്പോള്‍ വിടാമുയിര്‍ച്ചിയ്ക്കായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ടീസര്‍ തന്നെ സിനിമയെ വിവാദത്തിലാക്കിയിരിക്കുകയാണ്. സിനിമ കോപ്പിയടിച്ചെന്ന ആരോപണത്തില്‍ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനി സിനിമയ്‌ക്കെതിരേ 150 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്. കര്‍ട്ട് റസ്സല്‍ അഭിനയിച്ച 1997 ലെ ഹോളിവുഡ് ത്രില്ലറായ ‘ബ്രേക്ക്ഡൗണുമായി’ ബന്ധപ്പെടുത്തി കോപ്പിയടി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ‘ബ്രേക്ക്ഡൗണിന്റെ’ അവകാശം സ്വന്തമാക്കിയ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനി ഹോളിവുഡ് സിനിമയുടെ കഥാഗതിയില്‍ നിന്ന് ആശയം കൈക്കൊണ്ടതായിട്ടാണ് ആരോപിച്ചിരിക്കുന്നത്. ഒരു Read More…