റിയോ ഡി ജനൈറോ: ബ്രസീൽ ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് സൂപ്പർ താരം നെയ്മർ . അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും 34-ാം വയസ്സിൽ തന്റെ ബ്രസീലിയൻ കരിയർ പൂർണ്ണമായി അവസാനിച്ചുവെന്നും താരം അറിയിച്ചു. കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബ് യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ സാന്റോസിന്റെ മത്സരശേഷമാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്. ”ദേശീയ ടീമിനൊപ്പമുള്ള എന്റെ സമയം കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു. അവിടെ ഞാൻ ചരിത്രം സൃഷ്ടിച്ചു, Read More…

