പാലത്തിന്റെ കൈവരികളിൽ വർണാഭമായ ഷാളുകൾ കെട്ടിയിടുന്നതും താഴുകൾ പൂട്ടി പ്രണയം അടയാളപ്പെടുത്തുന്നതുമെല്ലാം നമുക്ക് പരിചിതമാണ്. എന്നാൽ കടലിനെയും മലനിരകളെയും വേർതിരിക്കുന്നിടത്ത് പല നിറങ്ങളിലും വലുപ്പങ്ങളിലുമുള്ള ബ്രേസിയറുകൾ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന അപൂർവ്വ കാഴ്ച കണ്ടിട്ടുണ്ടോ! 40 മീറ്ററോളം നീളുന്ന ഈ അതിർത്തി ‘ബ്രാഡ്രോണ’ എന്നാണ് അറിയപ്പെടുന്നത്. ന്യൂസീലൻഡിലെ ക്വീൻസ്ടൗണിനും വനാകയ്ക്കും ഇടയിലുള്ള മനോഹരമായ മലനിരകൾക്കും പച്ചപ്പിനും നടുവിലാണ് ഈ വേലിയുള്ളത്. ബ്രാഡ്രോണയെക്കുറിച്ചറിഞ്ഞ് ഇവിടെയെത്തുന്ന സഞ്ചാരികൾ തങ്ങളുടെ ബ്രേസിയറുകളിലൊന്ന് ഓർമയ്ക്കായി ഇവിടെ തൂക്കിയിട്ടാണ് മടങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതോടെ ഇവിടേക്കുള്ള Read More…

