ഇന്ത്യൻ സൂപ്പർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടേതിന് സമാനമായ ബൗളിങ് ആക്ഷനിലൂടെ ശ്രീലങ്കൻ നവാഗത സ്പിന്നർ സചിന്ദു കൊളൊംബാഗെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചൊവ്വാഴ്ച ഡർഹാമിലെ റിവർസൈഡ് ഗ്രൗണ്ടിൽ നടന്ന ഇംഗ്ലണ്ട് – ശ്രീലങ്ക ഒന്നാം ഏകദിന മത്സരത്തിലാണ് സചിന്ദു ശ്രീലങ്കയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ബുംറയുമായി താരതമ്യപ്പെടുത്തുന്നുണ്ടെങ്കിലും, കൊളൊംബാഗെ ഒരു സ്പിന്നറും ബുംറ ഫാസ്റ്റ് ബൗളറുമാണെന്നതും ഇവരുടെ ബൗളിങ് ആക്ഷനുകൾ പൂർണ്ണമായും ഒന്നല്ല എന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയയിലെ ക്രിക്കറ്റ് ആരാധകരാണ് പ്രധാനമായും ഇരുവരെയും Read More…

