Crime

പ്രസവത്തിന് മുന്‍പ് ദത്തെടുക്കാന്‍ കരാര്‍, കുഞ്ഞ് HIV ബാധിത, രണ്ട് ‘അമ്മ’മാര്‍ക്കും കുഞ്ഞിനെ വേണ്ട !

അനധികൃതമായി ദത്തെടുക്കല്‍ വിഷയമായ ഒരു കേസില്‍ കുഞ്ഞിന് എച്ച്‌ഐവിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രസവിച്ച മാതാവും ദത്തെടുത്തയാളും ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായി. നാലുമാസം പ്രായമുള്ള കുഞ്ഞിന് വേണ്ടി രണ്ടു സ്ത്രീകള്‍ ഉണ്ടാക്കിയ കരാറും പിന്നീട് ഇരുവരും കുഞ്ഞിനെ ഉപേക്ഷിച്ച സാഹചര്യവും കണക്കിലെടുത്ത് രണ്ടുപേര്‍ക്കുമെതിരേ കേസും എടുത്തിരിക്കുകയാണ്. കുഞ്ഞിനെ വളര്‍ത്താന്‍ ആഗ്രഹിക്കാത്ത ഹിന്ദു യുവതിയും ഇവര്‍ക്ക് തന്റെ ആധാര്‍ കാര്‍ഡ് നല്‍കി പ്രസവിക്കാന്‍ പിന്തുണ നല്‍കിയ മുസ്‌ളീം സ്ത്രീയ്ക്കുമെതിരേയാണ് കേസ്. മുസ്ലീം യുവതിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഹിന്ദു യുവതി Read More…

Lifestyle

നല്ല നാളില്‍, നല്ല സമയത്ത് കുട്ടി ജനിക്കണം ! ഇന്ത്യയില്‍ ‘മുഹൂര്‍ത്ത പ്രസവം’ ഏറുന്നു

അനിശ്ചിതത്വം നിറഞ്ഞ ഒരു ലോകത്ത് നല്ല ഭാവിയുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ എന്തുചെയ്യണം? ലക്ഷ്യബോധത്തോടെയും അറിവോടെയും വളര്‍ത്തണം എന്നത് ഒരു കാലഹരണപ്പെട്ട ചിന്തയാണോ? എന്തായാലും ‘മംഗളകരവും’ ‘അനുഗ്രഹീതവുമായ’ ഭാവി ഉറപ്പാക്കാന്‍ കുട്ടികള്‍ നല്ല മുഹൂത്തത്തില്‍ ജനിക്കണമെന്നതാണ് ഇന്ത്യാക്കാരുടെ കണ്ടെത്തലെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി നാളും സമയവും നോക്കി നല്ല സമയത്തെ ജനനം ഉറപ്പാക്കാന്‍ ആളുകള്‍ ആഗ്രഹിക്കുകയും അതിനായി ​ഡോക്ടറോട് ആവശ്യപ്പെടുന്നതും സാധാരണമാകുകയാണ്. ഇതിനെ ഇപ്പോള്‍ ‘മുഹൂര്‍ത്ത ഡെലിവറികള്‍’ എന്നാണ് വിളിക്കുന്നത്. പണ്ടുകാലത്ത് കൂടുതലും സ്വാഭാവിക പ്രസവങ്ങളായിരുന്നു നടന്നിരുന്നത്. Read More…