മൃഗങ്ങള്‍ക്കിടയിലും ‘മദ്യപാനി’കളുണ്ടെന്നു യു.കെയിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. കുരങ്ങുകള്‍, ചിമ്പാന്‍സികള്‍, ചില പക്ഷികള്‍ എന്നിവയാണു ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ തെരഞ്ഞുപിടിച്ചു കുടിക്കുന്നത്. മദ്യത്തിലെ പ്രധാന ഘടകമായ എഥനോള്‍ അടങ്ങിയ പഴങ്ങളും തേനുമാണു മൃഗങ്ങളും പക്ഷികളും കഴിക്കുന്നത്.പുളിപ്പിച്ച പഴങ്ങളില്‍ സാധാരണയായി രണ്ട് ശതമാനം വരെ ആല്‍ക്കഹോള്‍ (എ.ബി.വി.) ഉണ്ട്, എന്നാല്‍ പനാമയിലെ ഇൗന്തപ്പന പോലുള്ള ചില പഴങ്ങളില്‍ 10.2 ശതമാനം എ.ബി.വി. ഉണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.മനുഷ്യരെപ്പോലെ തന്നെ എഥനോള്‍ മനഃപൂര്‍വ്വം കഴിക്കുന്ന ഏറ്റവും വലിയ ഗ്രൂപ്പുകളില്‍ ൈപ്രമേറ്റുകളും ഉള്‍പ്പെടും. Read More…