Celebrity

സഞ്ജയ് ദത്തിന്റെ ജീവിതം മാറ്റിയത് ആ ജയിൽ കോൺസ്റ്റബിൾ ! തടവറയിൽ നിന്ന് പഠിച്ച പാഠം പങ്കുവെച്ച് സഞ്ജു

ഹിന്ദി സിനിമയിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് സഞ്ജയ് ദത്ത്. എന്നാൽ 1993 മാർച്ചിൽ ബോംബെയിൽ നടന്ന പരമ്പര സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെച്ചെന്ന കുറ്റത്തിന് അദ്ദേഹത്തെ അഞ്ച് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. പല ഘട്ടങ്ങളായാണ് അദ്ദേഹം ശിക്ഷാ കാലാവധി പൂർത്തിയാക്കിയതെങ്കിലും, ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വിവാദപരമായ അധ്യായമായി അവശേഷിക്കുന്നു. ജയിൽവാസം തന്റെ അഹങ്കാരം എങ്ങനെ തകർത്തുവെന്നും തടവറയിൽ ജിം ഉപകരണങ്ങൾ ഒന്നുമില്ലാതെ ശരീരം എങ്ങനെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ പഠിച്ചുവെന്നും വർഷങ്ങൾക്ക് ശേഷം അദ്ദേഹം Read More…

Celebrity

ആമിർ ഖാൻ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡറാകുകയാണോ?: നിതേഷ് റാണെ, ഖാനെതിരെ ഫത്വയുമായി ഷാഹി ചീഫ് മുഫ്തി

മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാന്റെ മൂന്നാം വിവാഹത്തെക്കുറിച്ച് താൻ നടത്തിയ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് മഹാരാഷ്ട്ര തുറമുഖ-ഫിഷറീസ് മന്ത്രി നിതേഷ് റാണെ രംഗത്തെത്തി. വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായ തന്റെ “ലവ് ജിഹാദ്” പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ഫ്രീ പ്രസ് ജേണലിനോട് അദ്ദേഹം വ്യക്തമാക്കി. ബിജെപി മന്ത്രിയായ നിതേഷ് റാണെയോട്, 61-കാരനായ ആമിർ ഖാനെ “ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ” എന്ന് വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം തന്റെ നിലപാടിനെ ന്യായീകരിച്ചത്. ഒരു ഹിന്ദു പ്രവർത്തകൻ എന്ന നിലയിൽ, Read More…

Celebrity

ആമിർ ഖാനുമായുള്ള വിവാഹത്തിന് ശേഷം ഗൗരി സ്പ്രാറ്റ് ഇസ്ലാം മതം സ്വീകരിച്ചോ? സത്യാവസ്ഥ എന്ത്?

ബോളിവുഡ് താരം ആമിർ ഖാനും അദ്ദേഹത്തിന്റെ പങ്കാളിയായ ഗൗരി സ്പ്രാറ്റും വിവാഹിതരായി. മുംബൈ ബാന്ദ്രയിലെ ആമിറിന്റെ വസതിയിൽ വെച്ച് ജൂലൈ 5 ഞായറാഴ്ചയായിരുന്നു ലളിതമായ രീതിയിലുള്ള രജിസ്റ്റർ വിവാഹം. അടുത്ത കുടുംബാംഗങ്ങളും കുറച്ചു സുഹൃത്തുക്കളും മാത്രമാണ് ഈ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം, ഞായറാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ ആമിറിന്റെ വീട്ടിൽ വെച്ചാണ് വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. ആമിറിന്റെ മക്കളായ ഇറ ഖാൻ, ജുനൈദ് ഖാൻ, മരുമകൻ നുപുർ ശിഖാരെ, സംവിധായകൻ അശുതോഷ് ഗോവാരിക്കർ, Read More…

Celebrity Featured

ഭർത്താവിനേക്കാൾ ഇഷ്ടം ഷാരൂഖിനെയെന്നു പറഞ്ഞ ആരാധകയോട് കിങ് ഖാന്റെ തഗ് മറുപടി!

ന്യൂഡൽഹി: ഷാരൂഖ് ഖാന്റെ നർമ്മബോധം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ആകർഷണീയത പോലെ തന്നെ പ്രശസ്തമാണ്. തന്റെ ഭർത്താവിനേക്കാൾ കൂടുതൽ തനിക്ക് ഇഷ്ടം ഷാരൂഖിനെയാണെന്ന് ഒരു ആരാധക പറഞ്ഞതിന് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ച. മംഗളൂരുവിൽ ഒരു റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സൂപ്പർതാരം പങ്കെടുത്തപ്പോഴായിരുന്നു ഈ രസകരമായ സംഭവം നടന്നത്. വേദിയിൽ തന്റെ ഹിറ്റ് ഗാനങ്ങൾക്ക് ചുവടുവെച്ചും കാണികളോട് സംസാരിച്ചും ഷാരൂഖ് ഖാൻ സദസ്സിനെ കയ്യിലെടുത്തു. ഭർത്താവിനേക്കാൾ കൂടുതൽ സ്നേഹം തന്നോടാണെന്ന് ആരാധക പറഞ്ഞപ്പോൾ, Read More…

Celebrity Featured

പണത്തിന് മുകളിൽ കിടന്നുറങ്ങണം, ഈ റഷ്യൻ ഹെയറിന് മാത്രം 12 ലക്ഷം രൂപ; ആഡംബര മുടിയഴകിനെക്കുറിച്ച് രാഖി സാവന്ത്

വിവാദങ്ങൾക്കും തുറന്നുപറച്ചിലുകൾക്കും പേരുകേട്ട നടിയും പെർഫോമറുമാണ് രാഖി സാവന്ത്. തന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ ധീരമായി നേരിട്ട രാഖിയുടെ സാന്നിധ്യം എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ ബ്യൂട്ടി ബ്രാൻഡായ ‘ബിഇ’യുടെ സിഇഒ ക്വീനി സിംഗ് നടത്തിയ പോഡ്കാസ്റ്റിൽ രാഖി പങ്കെടുത്തപ്പോഴുള്ള വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പണമാണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്നാണ് രാഖി ഈ അഭിമുഖത്തിൽ പറയുന്നത്. എത്രത്തോളം പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന്, പണത്തിന് മുകളിൽ കിടന്നുറങ്ങാൻ കഴിയുന്നത്രയും സമ്പാദിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് രാഖി മറുപടി നൽകി. Read More…

Celebrity Featured

ബാങ്കില്‍ 2,500രൂപ മാത്രം, 2കോടി കടം, മകന്റെ സ്‌കൂളിന് മുന്നിൽ പച്ചക്കറി വിൽക്കേണ്ടിവന്നു; ഒരു നടന്റെ അതിജീവന കഥ

‘സാരാഭായ് വേഴ്സസ് സാരാഭായ്’ എന്ന പ്രശസ്ത ഹാസ്യപരമ്പരയിലെ റോശേഷ് സാരാഭായ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ് കുമാർ. എന്നാല്‍ അഭിനയം വിട്ട് കൃഷിയിലേക്ക് തിരിഞ്ഞതിനെത്തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പറയുകയാണ് നടന്‍ ഇപ്പോള്‍. കോവിഡ് കാലത്താണ് അദ്ദേഹം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് ജൈവകൃഷിയിലേക്ക് ഇറങ്ങിയത്. എന്നാൽ ആ ഉദ്യമം വൻ പരാജയമാവുകയും ഏകദേശം രണ്ട് കോടി രൂപയോളം കടബാധ്യത ഉണ്ടാവുകയും ചെയ്തു. പട്‌നയിൽ 20 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി തുടങ്ങിയത്. എന്നാൽ കനത്ത Read More…

Celebrity

“അന്ന് ഞാന്‍ ബിക്കിനിയില്‍ വന്നപ്പോള്‍ റൺവീർ ആകെ നാണിച്ചുപോയി”; ഷൂട്ടിനിടയിലെ അനുഭവം പങ്കുവെച്ച് സോണാലി റൗട്ട്

ബോളിവുഡ് താരം രൺവീർ സിംഗിനൊപ്പമുള്ള പഴയൊരു ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടിയും മോഡലുമായ സൊണാലി റൗത്ത്. 2014-ൽ ‘ദി എക്സ്പോസ്’ എന്ന സിനിമയിലൂടെയും ബിഗ് ബോസ് സീസൺ 8-ലൂടെയും ശ്രദ്ധേയയായ സൊണാലി, നിലവിൽ ബിഗ് ബോസ് മറാത്തി സീസൺ 6-ന്റെ ഭാഗമാണ്. വർഷങ്ങൾക്ക് മുമ്പ് ഒരു മാഗസിൻ കവറിന് വേണ്ടി നടത്തിയ ബിക്കിനി ഷൂട്ടിനിടെ രൺവീർ സിംഗ് അതീവ ലജ്ജാലുവായിരുന്നു എന്ന് സൊണാലി വെളിപ്പെടുത്തി. “ഇന്ന് കാണുന്നതുപോലെ അമിത ഊർജ്ജസ്വലനായ വ്യക്തിയായിരുന്നില്ല അന്ന് രൺവീർ. വളരെ Read More…