Crime

ബൊലേറോയുടെ മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം- വീഡിയോ

റാംപുര്‍ (ഉത്തര്‍പ്രദേശ്): ബൊലേറോയുടെ മുകളിലേക്കു ലോഡ് കയറ്റി വന്ന ട്രക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ റാംപൂരില്‍ തൊണ്ട് കയറ്റി വന്ന ട്രക്കാണ് അപകടമുണ്ടാക്കിയത്. ഞായറാഴ്ച വൈകിട്ട് റാംപൂര്‍-നൈനിറ്റാല്‍ ഹൈവേയിലെ തിരക്കേറിയ പഹാഡി ഗേറ്റിലായിരുന്നു ഭീതിപ്പെടുത്തുന്ന അപകടം. ദേശീയപാതയില്‍നിന്നു വലതുവശത്തേക്കു തിരിയാനായി ബൊലേറോ ശ്രമിക്കുന്നതിനിടെ പിന്നിലൂടെവന്ന ട്രക്ക് ബൊലേറോയ്ക്കും ഡിവൈഡറിനും ഇടയില്‍പ്പെട്ടു. വേഗതയിലായിരുന്ന ഡ്രക്ക് ഡിവൈഡറിലിടിച്ചശേഷം ബൊലേറോയുടെ മുകളിലേക്കു മറിയുകയായിരുന്നു. ട്രക്കിനടിയില്‍ ഞെരിഞ്ഞമര്‍ന്ന ബൊലേറോയുടെ ഡ്രൈവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബൊലേറോ വാഹനം വൈദ്യുതി വകുപ്പിലെ ഒരു സബ് Read More…

Oddly News

മദ്യാസക്തിയിൽ നടുറോഡിൽ കിടന്ന് തല്ലുണ്ടാക്കി കമിതാക്കൾ, വാഹനംകൊണ്ട് യുവാവിനെ ഇടിച്ചിടാൻ ശ്രമം: ദൃശ്യങ്ങൾ പുറത്ത്

യഥാർത്ഥ സംഭവങ്ങളുടെ നേർകാഴ്ചകളായി വരുന്ന വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ രാജസ്ഥാനിലെ ബാർമറിൽ നിന്ന് പകർത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വൻ ചർച്ചയാകുന്നത്. മദ്യപിച്ചെത്തിയ കാമുകനും കാമുകിയും നടുറോഡിൽ കാണിച്ചുകൂട്ടിയ കോലാഹലങ്ങളുടെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. ബാർമറിലെ മഹാവീർ നഗർ പ്രദേശത്ത് നടന്ന സംഭവത്തിൽ കമിതാക്കൾ തങ്ങളുടെ ബൊലേറോ ക്യാമ്പർ വാഹനം മനഃപൂർവം ഒരു യുവാവിന്റെ ദേഹത്തേക്ക് ഇടിച്ചുകയറ്റാൻ ശ്രമിക്കുന്നതാണ് കാണുന്നത്. എന്നാൽ യുവാവ് പരുക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. @Ghar Ke Read More…