Crime

ഭർത്താവിനെ കൊന്ന് വീപ്പയിലാക്കിയ കേസിലെ പ്രതിക്ക് പെൺകുഞ്ഞ്; DNA ടെസ്റ്റ് നടത്താൻ ഭർതൃ കുടുംബം

മീററ്റ്: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് വീപ്പയിൽ ഒളിപ്പിച്ച മുസ്‌കാൻ എന്ന യുവതി കഴിഞ്ഞ ദിവസം ജന്മം നൽകിയ പെൺകുഞ്ഞിന് രാധയെന്ന് പേരിട്ടു. ഇവർ പ്രസവിച്ച വിവരം പൊലീസ് അവരുടെ കുടുംബത്തെ അറിയിച്ചെങ്കിലും ആരും സന്ദർശിക്കാനെത്തിയിരുന്നില്ല. യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർ കുഞ്ഞിന്റെ DNA ടെസ്റ്റ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. മീററ്റിലെ ലാലാ ലജ്പത് റായി മെമ്മോറിയൽ ആശുപത്രിയിൽ നവംബർ 24നാണ് കുഞ്ഞ് ജനിച്ചത്. കൊല്ലപ്പെട്ട സൗരഭ് രജ്പുത്തിന്റെ ജന്മദിനത്തിലാണ് കുഞ്ഞ് ജനിച്ചത്. ബുധനാഴ്ച യുവതിയെ ആശുപത്രിയിൽ നിന്നും Read More…