എല്ലാ ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ആപ്പിള്‍ വര്‍ഗ്ഗത്തില്‍ പച്ച ആപ്പിളിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. മറ്റ് ആപ്പിളുകളില്‍ നിന്ന് വ്യത്യസ്തമായി ധാരാളം പോഷകഘടങ്ങള്‍ അടങ്ങിയിട്ടുള്ള ഫലമാണ് പച്ച ആപ്പിള്‍. ഫ്‌ളവനോയ്ഡുകള്‍ വൈറ്റമിന്‍ സി എന്നിവ പച്ച ആപ്പിളില്‍ ധാരാളമുണ്ട്. ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു ദിവസം നമ്മുടെ ശരീരത്തിന് 28 ഗ്രാം നാരുകള്‍ ആവശ്യമുണ്ടെങ്കില്‍ അതില്‍ അഞ്ച് Read More…
Tag: blood sugar
ഉള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുമെന്ന് വിദഗ്ധർ
ലോകമെമ്പാടും വൈദ്യശാസ്ത്രം വളരെയധികം വികസിച്ചിട്ടുണ്ടെങ്കിലും പ്രമേഹരോഗത്തെ പൂര്‍ണമായി ഭേദമാക്കാനുള്ള ഒരു പ്രതിവിധി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും, കൃത്യമായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും സ്വീകരിക്കുന്നതിലൂടെ പ്രമേഹത്തിൽ നിന്ന് ആശ്വാസം ലഭിക്കും. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രണത്തിലാക്കാനും ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നിലധികം ഫ്ലേവനോയ്ഡുകൾ (ഒരു തരം ആന്റിഓക്‌സിഡന്റുകൾ) ഉള്ളിയിൽ ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തൽ, അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കൽ എന്നിവയും ഉള്ളിയുടെ ഗുണങ്ങളില്‍ ഉൾപ്പെടുന്നു ഉള്ളി വെള്ളത്തിലിട്ട് തിളപ്പിച്ച് Read More…
പഞ്ചസാര ഒഴിവാക്കിയതുകൊണ്ടുമാത്രം പ്രമേഹം കുറയില്ല ; ഇക്കാര്യങ്ങളും ശ്രദ്ധിക്കണം
പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു പുറമെ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. സ്‌ട്രെസ്സ് കുറയ്ക്കുക, ആരോഗ്യ ഭക്ഷണം ശീലമാക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക, കൊളസ്‌ട്രോള്‍ ഇടയ്ക്കു പരിശോധിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയ ശീലങ്ങള്‍ പ്രമേഹം നിയന്ത്രിച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തോട് പൊരുതാനും രക്തത്തിലെ Read More…
ഈ 5പഴങ്ങളുടെ തൊലികള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് പൂര്‍ണമായും ഭേദമാക്കാനാവാത്ത രോഗമാണ്. പ്രമേഹം മൂലം ഒരു വ്യക്തിക്ക് ക്ഷീണം, കാഴ്ച മങ്ങല്‍, വിശപ്പില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പലതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പലതരം പഴങ്ങളും പ്രമേഹം കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. എന്നിരുന്നാലും, ചില പഴങ്ങളുടെ തൊലികള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കഴിയും. ഈ അഞ്ച് പഴങ്ങളുടെ തൊലികള്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കും Read More…
നിങ്ങളുടെ ജീവിതശൈലിയില്‍ ഈ അഞ്ച് തെറ്റുകളുണ്ടോ? പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിയ്ക്കില്ല
ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതരുത്. ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്.
പ്രമേഹ രോഗികള്‍ തീര്‍ച്ചയായും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. പ്രമേഹം നിയന്ത്രിയ്ക്കുന്നവയില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിയ്ക്കും. പ്രമേഹ രോഗികള്‍ തീര്‍ത്തും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നവയാണ് ഈ ഭക്ഷണങ്ങള്‍. അവ ഏതൊക്കെയാണെന്ന് നോക്കാം….
മധുരത്തോടുള്ള കൊതി നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്നില്ലേ ? ; ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ
മധുരത്തോടുള്ള കൊതി നിയന്ത്രിയ്ക്കാന്‍ പലര്‍ക്കും സാധിയ്ക്കാറില്ല. അനിയന്ത്രിതമായ മധുരത്തിന്റെ ഉപയോഗം ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ നമുക്ക് ഉണ്ടാക്കാറുമുണ്ട്. അമിതമായ മധുരത്തിന്റെ ഉപയോഗം നിങ്ങള്‍ക്ക് മറ്റ് ചില മാര്‍ഗങ്ങളിലൂടെ തന്നെ നിയന്ത്രിയ്ക്കാവുന്നതാണ്. മധുരത്തിന്റെ അമിത ഉപയോഗം ഇല്ലാതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങളിലൂടെ ശ്രമിയ്ക്കാവുന്നതാണ്. പ്രോട്ടീന്‍ – പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ നമ്മള്‍ ഡയറ്റില്‍ ചേര്‍ത്താല്‍ നമ്മള്‍ക്ക് മധുരം കഴിക്കാനുള്ള കൊതി കുറയുന്നതാണ്. അതുമാത്രമല്ല, പലപ്പോഴും പലരും ഡയറ്റില്‍ ഇരിക്കുമ്പോള്‍ ഒരിക്കല്‍ ചോറ് അല്ലെങ്കില്‍ എന്തെങ്കിലും പലഹാരങ്ങള്‍ കഴിച്ചാല്‍ നിര്‍ത്താന്‍ സാധിക്കാറില്ല. Read More…
അന്തരീക്ഷമലിനീകരണം പ്രമേഹത്തിന് കാരണമാകും: പുതിയ വെളിപ്പെടുത്തല്‍
ദിവസവും നേരിട്ടും അല്ലാതെയും അന്തരീക്ഷമലിനീകരണം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട് എന്ന് വിവിധ പഠനങ്ങളില്‍ വ്യക്തമാക്കുന്നു. അന്തരീക്ഷമലിനീകരണം ശ്വാസകോശ, ഹൃദയാഘാതത്തെക്കൂടാതെ പ്രമേഹത്തിനും ഇടയാക്കുന്നുവെന്നാണ് പുതിയ പഠനം. ഇന്ത്യയിലും ലോകമെമ്പാടും തന്നെ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതശൈലി, ജനിതക ഘടകങ്ങള്‍ കൂടാതെ പരിസ്ഥിതി ഘടകങ്ങളും നമ്മുടെ ആരോഗ്യത്തെ സ്വാധിനിക്കുന്നുണ്ട്. ഇന്ത്യയില്‍ വീട്ടുമാറാത്ത രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായുള്ള പുതിയ പഠനമനുസരിച്ച് അന്തരീക്ഷത്തില്‍ നിന്ന് നമ്മള്‍ ശ്വസിക്കുന്ന പി.എം 2.5 കണികകള്‍ മുടിയിഴകളേക്കാള്‍ 30 മടങ്ങ് കനം കുറഞ്ഞവായാണ്. ഇവ രക്തത്തില്‍ പ്രവേശിച്ചാല്‍ Read More…