Crime

മതനിന്ദ ആരോപിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ കത്തിച്ചു, യുവാവിനെ പിടിച്ചിറക്കി തല്ലിക്കൊന്നു തീവെച്ചു

ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് പാകിസ്താനില്‍ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ തകര്‍ത്തു വിനോദസഞ്ചാരിയെ പിടിച്ചിറക്കി കൊണ്ടുപോയി തല്ലിക്കൊന്നു കത്തിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ നടന്ന സംഭവത്തില്‍ മൊഹമ്മദ് ഇസ്മായില്‍ എന്ന ടൂറിസ്റ്റാണ് കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ച് ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഒരു കൂട്ടം നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ഖൈബര്‍ പഖ്ത്തൂണ്‍വയിലെ നഗരമായ മാദ്യാനിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും സ്‌റ്റേഷനും മുറ്റത്തുകിടന്ന വാഹനങ്ങളൂമടക്കം കത്തിക്കുകയും ചെയ്തു. പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇരയെ ജനക്കൂട്ടം വളയുന്നതും പിടികൂടി ആവേശം കൊള്ളുന്നതിന്റെയും Read More…