‘ബിട്ടു തബാഹി’ എന്ന പേരിൽ അറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരി തന്റെ ശുചീകരണ ദൗത്യം മധ്യപ്രദേശിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ അജ്നാർ നദിയും ഡൽഹിയിലെ യമുനയും വൃത്തിയാക്കി ശ്രദ്ധ നേടിയ ബിട്ടു, ഇപ്പോൾ തൻ്റെ ‘#CleanWithBittu’ ക്യാമ്പയിന്റെ ഭാഗമായി ഗുരുഗ്രാമിലും നോയിഡയിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. പൊതുസ്ഥലങ്ങളിലും നദീതീരങ്ങളിലും കുമിഞ്ഞുകൂടുന്ന മാലിന്യത്തിനെതിരെ കൈകോർക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സെപ്റ്റംബർ 20-ന് ഡൽഹിയിൽ ആരംഭിച്ച മൂന്ന് ദിവസത്തെ ശുചീകരണ ദൗത്യത്തിൽ ബിട്ടുവും സംഘവും ചേർന്ന് 585 കിലോഗ്രാം മാലിന്യം Read More…
Tag: BittuTabahi
നദിയില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിയ ചെറുപ്പക്കാരന് ഡച്ച് കമ്പനിയിൽ ജോലി, ആരാണ് ബിട്ടു തബാഹി?
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ മലിനമായ അജ്നാർ നദി ശുചീകരിക്കാൻ തുടക്കമിട്ട 21 വയസ്സുകാരന്റെ കഥ ഇപ്പോൾ ജനങ്ങൾക്ക് വലിയ പ്രചോദനമായി മാറുകയാണ്. ബിട്ടു തബാഹി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരിയാണ് ഇതിന് പിന്നിൽ. ഇദ്ദേഹത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റിയെന്ന് മാത്രമല്ല, നെതർലാൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി ഓഷ്യൻ ക്ലീനപ്പ്’ എന്ന സംഘടനയുടെ സ്ഥാപകനായ ബോയൻ സ്ലാറ്റിൽ നിന്ന് ഒരു ജോലി വാഗ്ദാനം നേടിക്കൊടുക്കുകയും ചെയ്തു. പ്ലാസ്റ്റിക്കും പായലും മറ്റ് അവശിഷ്ടങ്ങളും Read More…
അധികാരികളെ കാത്തില്ല, മലിനമായ നദി വൃത്തിയാക്കി മാതൃകയായി യുവാവ്; വേണം പൗരബോധം! വീഡിയോ കണ്ടുനോക്കൂ…
മധ്യപ്രദേശിൽ നിന്നുള്ള ബിട്ടു തബാഹി എന്ന ഇരുപതുകാരൻ മലിനമായ അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച വാര്‍ത്ത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സ്വന്തം പണം ഉപയോഗിച്ച് ശുചീകരണ സാമഗ്രികൾ വാങ്ങി, രണ്ടു മാസത്തെ കഠിനാധ്വാനം കൊണ്ടാണ് പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞ നദിയെ ബിട്ടു പൂർണ്ണമായും വൃത്തിയാക്കിയെടുത്തത്. നദിയുടെ മാറ്റം വ്യക്തമാക്കുന്ന വീഡിയോകൾ വൈറലായതോടെ, ബിട്ടുവിൻ്റെ ശ്രമങ്ങൾക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, ഇതിനോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നഗരസഭകളുടെയും ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കും ഇത് വഴിവെച്ചു. ചെയ്യേണ്ട ജോലികൾ ഒരു Read More…



