Spotlight

വോട്ടര്‍ പട്ടികയില്‍ പിതാവിന്റെ പേരില്ല, മാതാവിന്റെ പേരുണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്‌ നിഷേധിക്കപ്പെട്ട്‌ നവജാതശിശു !

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ ജനിച്ച പെൺകുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി രണ്ട് മാസത്തിലേറെയായി കുടുംബം കാത്തിരിക്കുകയാണ്. തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിനിടെ (എസ്.ഐ.ആർ.) വോട്ടർപ്പട്ടികയിൽ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കപ്പെട്ടതാണ് ഇതിന് കാരണമെന്ന് കുടുംബം പറയുന്നു. കുഞ്ഞിന്റെ ജനന രജിസ്ട്രേഷന് വേണ്ട ‘റെസിഡൻസി സർട്ടിഫിക്കറ്റ്’ നൽകാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതായി പിതാവ് അബ്ദുൾ ഹബീബ് വ്യക്തമാക്കി. സെപ്റ്റംബർ എട്ടിന് ദിൻഹാത്തയിലെ സർക്കാർ ആശുപത്രിയിലാണ് ഭാര്യ അമിന ഖാത്തൂൻ കുഞ്ഞിന് ജന്മം നൽകിയത്. റെസിഡൻസി സർട്ടിഫിക്കറ്റിനായി പ്രാദേശിക പഞ്ചായത്തിനെ Read More…