ബിരിയാണി നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരു വികാരം തന്നെയാണ്. ഒരോ സെക്കന്‍ഡിലും ഇന്ത്യയില്‍ രണ്ട് പേര്‍ വീതം ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്നുവെന്നാണ് ഭക്ഷണവിതരണ കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2024 ല്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ചില ബിരിയാണി വിശേഷങ്ങള്‍ നോക്കിയാലോ? ലോകത്തിലെ ഏറ്റവും വില കൂടിയ ബിരിയാണിയുടെ വില അറിയാമോ . പ്ലേറ്റിന് 20000 രൂപയോളം വരുമത്രേ. ദുബായിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റ് നല്‍കുന്ന ഈ ബിരിയാണിയുടെ പേര് റോയല്‍ ഗോള്‍ഡ് ബിരിയാണിയെന്നാണ്. Read More…
Tag: biriyani
ചൂടുകാലത്ത് മാത്രം കഴിക്കാനുള്ളതോ? ഐസ് ആപ്പിള്‍ ബിരിയാണി.. പുതിയ വൈറല്‍ വിഭവം!
ഭക്ഷണ കാര്യത്തില്‍ പലതരത്തിലുള്ള കോമ്പിനേഷനുകളും നമ്മള്‍ പരീക്ഷിയ്ക്കാറുണ്ട്. പല റെസ്റ്റോറന്റുകളും വിചിത്രങ്ങളായ ഫുഡ് കോമ്പിനേഷനുകള്‍ ഭക്ഷണ പ്രേമികള്‍ക്കായി ഒരുക്കാറുണ്ട്. അവയില്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ബിരിയാണി പ്രേമികളെ അമ്പരപ്പിയ്ക്കുന്ന കോമ്പിനേഷനുകളായ ചോക്ലേറ്റ് ബിരിയാണി, സ്വര്‍ണ ബിരിയാണി, ചോക്ലേറ്റ് ബിരിയാണി, സ്‌ട്രോബെറി ബിരിയാണി എന്നിങ്ങനെ വ്യത്യസ്തങ്ങളായി ഫുഡ് കോമ്പിനേഷനുകള്‍ക്കിടയിലേക്ക് പുതിയൊരു പരീക്ഷണമാണ് എത്തിയിരിയ്ക്കുന്നത്. ഐസ് ആപ്പിള്‍ ബിരിയാണിയാണ് ഈ പുതിയ വിഭവം. ഹൈദരാബാദില്‍ നിന്നാണ് ഈ സ്‌പെഷല്‍ വിഭവം എത്തിയിരിയ്ക്കുന്നത്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന Read More…
ബാര്‍ബി സിനിമയുടെ തീമില്‍ പിങ്ക് ബിരിയാണിയുമായി യുവതി ; ട്രോളിക്കൊന്ന് നെറ്റിസണ്‍മാര്‍
നല്ല ചൂട് ബിരിയാണി എന്ന് പറഞ്ഞാല്‍ ആരുടെ വായിലാണ് കപ്പലോടാത്തത്. ആഗോളമായി വന്‍ ഹിറ്റായി മാറിയ ബാര്‍ബി സിനിമയുടെ തീമില്‍ ഒരു ബിരിയാണി ഉണ്ടാക്കി വൈറലായി മാറിയിരിക്കുകയാണ് മുംബൈയിലെ ഒരു പാചക വിദഗ്ദ്ധ. കഴിഞ്ഞ വര്‍ഷം ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള ബാര്‍ബി തീം ട്രെന്‍ഡിനിടയില്‍, മുംബൈ ആസ്ഥാനമായുള്ള ബേക്കര്‍ ഹീന കൗസര്‍ റാഡ് പിങ്ക് നിറങ്ങള്‍ക്ക് പേരുകേട്ട ബാര്‍ബി തീം ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കിയിരിക്കുകയാണ്. ബിരിയാണി മാത്രമല്ല. പിങ്ക് ബിരിയാണി നിറഞ്ഞ ഒരു കണ്ടെയ്നര്‍ ഉള്‍പ്പെടെയുള്ള ബാര്‍ബി Read More…