Oddly News

കടല്‍പ്പക്ഷി മട്ടന്‍ബേര്‍ഡിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 778 പ്ലാസ്റ്റിക് കഷ്ണങ്ങള്‍

ഓസ്‌ട്രേലിയയിലെ ലോര്‍ഡ് ഹോവ് ദ്വീപില്‍ വ്യാപകമായി കാണപ്പെടുന്ന നീണ്ട ചിറകുള്ള കടല്‍പ്പക്ഷിയായ മട്ടണ്‍ ബേര്‍ഡ്‌സ് എന്ന് വിളിക്കുന്ന തിങ്കള്‍പക്ഷിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് എഴുന്നൂറിലധികം പ്ലാസ്റ്റിക് കഷണങ്ങള്‍. പക്ഷിയുടെ വയറില്‍ തൊടുമ്പോള്‍ പ്ലാസ്റ്റിക്കില്‍ അമര്‍ത്തുമ്പോള്‍ കേള്‍ക്കുന്ന തരത്തിലുള്ള കിരുകിര ശബ്ദം ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ റെക്കോഡ് ചെയ്തു. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തുള്ള ഒരു ചെറിയ അഗ്‌നിപര്‍വ്വത ദ്വീപായ ലോര്‍ഡ് ഹൗവില്‍ 500-ഓളം മനുഷ്യരും 44,000-ലധികം മട്ടണ്‍ബേര്‍ഡുകളുമുണ്ട്. ദ്വീപിലെ പക്ഷികള്‍ അവയുടെ ചെറിയ വയറില്‍ അമര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. Read More…

Travel Wild Nature

ഒഡീഷയിൽ നിന്ന് ചൈനയിലേക്ക് 18 ദിവസം കൊണ്ട് 6,000 കിലോമീറ്റർ സഞ്ചരിച്ച പക്ഷി, ഉപഗ്രഹം ടാഗ് ചെയ്തു

ഉപഗ്രഹം ടാഗ് ചെയ്യപ്പെട്ട ദേശാടനപക്ഷിയുടെ ആഗോള യാത്ര പക്ഷിശാസ്ത്രജ്ഞര്‍ക്ക് കൗതുക വിഷയമാകുന്നു. ഒഡീഷയിലെ വനത്തില്‍ നിന്ന് 18 ദിവസം കൊണ്ട് 6,000 കിലോമീറ്റര്‍ പറന്ന അമുര്‍ ഫാല്‍ക്കണാണ്് അമ്പരപ്പിക്കുന്നത്. മെയ് 20 ന് ചൈനയിലെ മഞ്ചൂറിയന്‍ ഉള്‍ക്കടലില്‍ എത്തിയ പക്ഷി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പറന്നത് ഏകദേശം 10,000 കിലോമീറ്റര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ പിന്നിട്ട് ഏപ്രില്‍ 30 മുതല്‍ മെയ് 2 വരെ ഒഡീഷയിലെ ഒരു വനത്തില്‍ പക്ഷി മൂന്ന് ദിവസം താമസിച്ചു. Read More…