ലക്നൗ: വാരണാസിയിൽ ഇരുചക്രവാഹന ഷോറൂമിൽ അതിക്രമിച്ചുകയറി നാലര മണിക്കൂറോളം ചെലവഴിച്ച കള്ളൻ ഒടുവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര ബൈക്കുമായി കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. യാതൊരു ഭയവുമില്ലാതെയാണ് മോഷ്ടാവ് ഷോറൂമിനുള്ളിൽ പെരുമാറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. പ്രശസ്തമായ ‘ലുങ്കി ഡാൻസ്’ പാട്ടിനൊപ്പം ഇയാൾ ഷോറൂമിനുള്ളിൽ നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. നാലര മണിക്കൂറോളമാണ് മോഷ്ടാവ് ഷോറൂമിനുള്ളിൽ ചെലവഴിച്ചത്. ഇതിനിടയിൽ ഇയാൾ സ്വയം കോഫിയുണ്ടാക്കി കുടിക്കുകയും അവിടുത്തെ ബാത്ത്റൂമിൽ കയറി കുളിക്കുകയും ചെയ്തു. തുടർന്ന് Read More…

