തിരക്കേറിയ നഗരവീഥികളിലൂടെയുള്ള ഹ്രസ്വദൂര യാത്രകൾക്ക് ബൈക്ക് ടാക്സികൾ ഇന്ന് വളരെ സൗകര്യപ്രദമായ ഒരു മാർഗമായി മാറിയിട്ടുണ്ട്. എന്നാൽ ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ ബൈക്ക് ടാക്സി ബുക്ക് ചെയ്യാൻ കഴിയുമെങ്കിലും, യാത്രയ്ക്കിടെ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്; അത് യാത്രക്കാർക്ക് നൽകുന്ന ഹെൽമറ്റാണ്. സ്വന്തം ഹെൽമറ്റ് ഒരാൾ മാത്രമാണ് ഉപയോഗിക്കുന്നതും വൃത്തിയാക്കുന്നതും. എന്നാൽ ബൈക്ക് ടാക്സികളിൽ നൽകുന്ന ഹെൽമറ്റുകൾ ഒരു ദിവസം തന്നെ പല ആളുകളാണ് ഉപയോഗിക്കുന്നത്. ഹെൽമറ്റിന്റെ ഉൾഭാഗം യാത്രക്കാരന്റെ തലയുമായും പ്രത്യേകിച്ച് നെറ്റിയുമായും മുഖവുമായും Read More…

