ആദിവാസികള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള വിദൂര പ്രദേശങ്ങളില്‍ ആരോഗ്യസംരക്ഷണ സൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് സര്‍ക്കാര്‍ 10 ജില്ലകളിലായി 25 ‘ബൈക്ക് ആംബുലന്‍സുകള്‍’ പ്രഖ്യാപിച്ചു. 1.60 കോടി രൂപ ചെലവില്‍ വാങ്ങുന്ന 25 ബൈക്ക് ആംബുലന്‍സുകള്‍ സംസ്ഥാനത്തുടനീളം നിലവിലുള്ള 1,353 വാഹനങ്ങളുടെ 108 ആംബുലന്‍സ് ശൃംഖലയുടെ ഫീഡര്‍ യൂണിറ്റുകളായി പ്രവര്‍ത്തിക്കും. ഇവ പ്രാഥമിക അടിയന്തര സേവനങ്ങള്‍, രോഗികള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള വൈദ്യ പരിചരണം എന്നിവയ്ക്ക് സഹായകമാകും . വിദൂര, മലയോര മേഖലകളില്‍ താമസിക്കുന്നവരുടെ ഇടയില്‍ നിരവധി Read More…