Featured Oddly News

എന്തൊക്കെ കാണണം! മദ്യലഹരിയിൽ മൊബൈൽ ടവറിന്റെ മുകളിൽ യുവാവ്, രക്ഷപെടുത്തി പോലീസ്; വൈറല്‍ ദൃശ്യങ്ങൾ

ഓരോ ദിവസവും കൗതുകമെന്നും വിചിത്രമെന്നും തോന്നിക്കുന്ന ഒട്ടനവധി വീഡിയോകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില വീഡിയോകളൊക്കെ കാണുമ്പോൾ ആളുകൾക്കൊക്കെ ഇതെന്താ ഭ്രാന്താണോ എന്നു പോലും നാം ചിന്തിച്ചുപോകാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ അങ്ങ് ഭോപ്പാലിൽ നിന്നും വൈറലാകുന്നത്. മദ്യലഹരിയിൽ ഒരു യുവാവ് മൊബൈൽ ടവറിന്റെ മുകളിൽ കയറുന്നതിന്റെ ദൃശ്യങ്ങളാണിത്. ഭോപ്പാലിലെ ഐഷ്ബാഗ് ഏരിയയിൽ നിന്നുള്ള വിവേക് ​​താക്കൂർ എന്ന 33 കാരനാണ് മദ്യലഹരിയിൽ ബർഖേദി ഏരിയയിലെ മൊബൈൽ ടവറിൽ കയറി കോളിളക്കം സൃഷ്ടിച്ചത്. ഉച്ചത്തിരിഞ്ഞു രണ്ട് മണിക്കാണ് സംഭവം. Read More…