ജീവിതത്തില്‍ താനെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു തനിക്ക് നേരിടേണ്ടി വന്ന സംഭവത്തില്‍ പരാതിപ്പെട്ടതെന്ന് ഭാവന. ജീവിതം തിരികെ പിടിക്കാന്‍ സാധിച്ചതില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുളളത് തന്നോട് തന്നെയാണെന്നും ഭാവന പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. ”എനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നു. എനിക്ക് അതാണ് ശരിയെന്ന് തോന്നി. അത് ചെയ്തു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതവും മാനസികമായ സമാധാനവും നഷ്ടപ്പെട്ടേനെ. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമാണെന്ന് ഞാന്‍ Read More…
Tag: bhavana
‘അഴിച്ചിട്ട മുടി വാരിക്കെട്ടി നിശ്ചയദാർഢ്യത്തോടെ ഭാവന, കാലം കാത്തിരുന്ന തിരിച്ചുവരവ്’, ‘അനോമി’ വരുന്നു, തൊണ്ണൂറാം ചിത്രം
മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വർഷം പിന്നിടുകയാണ്. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി, സ്വന്തം കഠിനാധ്വാനവും തകർക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകർച്ചയിൽ പുതിയ ചിത്രം ‘അനോമി'(Anomie) യിലൂടെ ഉടൻ പ്രക്ഷകർക്ക് മുന്നിലെത്തുകയാണ്. അഭിനയ മികവിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ കരുത്തുറ്റ നിലപാടുകൾ കൊണ്ട് ഒട്ടേറെ സ്ത്രീകൾക്ക് പ്രചോദനമായി മാറിയ ഭാവനയുടെ കരിയറിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം. നവാഗതനായ റിയാസ് മാരാത്ത് ആണ് Read More…
തിയേറ്ററില്‍ ഓളം പരത്തിയ ‘ഛോട്ടാ മുംബൈ’യിലെ “ചെട്ടികുളങ്ങര ഭരണിനാളില്‍” ഗാനം എത്തി
മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 6 നാണ് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോളിതാ ചിത്രത്തിലെ യൂത്തൻ ഓളം പരത്തി ചെട്ടികുളങ്ങര എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങും ആരംഭിച്ചിരിക്കുകയാണ്. ബുക്കിംഗ് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സിനിമയുടെ ഫസ്റ്റ് ഡേ ഷോകളുടെ ടിക്കറ്റുകൾ ഫാസ്റ്റ് ആയി വിറ്റഴിയുകയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് Read More…
സംവിധാനം സഹോദരന്‍, നിർമാണം ഭർത്താവ്; വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം ‘ദി ഡോർ’ ടീസർ
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ്. മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചതും ഹൊറർ ചിത്രമായ ‘ഹണ്ട്’ എന്ന സിനിമക്ക് വേണ്ടിയായിരുന്നു. പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് അജിത്തിനൊപ്പം നായികയായി ‘ആസൽ’ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള Read More…
‘മോർച്ചറിയിൽ നിന്നും കേട്ട കരച്ചിൽ ഏതു പെൺകുട്ടിയുടെ’ ? ഹണ്ട് ഒഫീഷ്യൽ ട്രീസർ
‘‘നിന്നെപ്പോലൊരു ഫസ്റ്റ് ഇയർ സ്റ്റുഡന്റ് രാത്രിയിൽ അതുവഴി പോയപ്പോൾ മോർച്ചറിയിൽ നിന്നും ഒരു പെൺകുട്ടി യുടെ കരച്ചിൽ കേട്ടു..ആരാണെന്നറിയാൻ വേണ്ടി ആ ചെറുക്കൻ അങ്ങോട്ടേയ്ക്ക് ഓടിക്കയറിയപ്പോൾ ആരെയും കണ്ടില്ല. തിരിച്ചിറങ്ങാൻ വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കാൻ നോക്കിയപ്പോൾ തുറക്കാനും പറ്റിയില്ല.’’ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ഓഫീഷ്യൽ ട്രയിലറിലെ ചില ഭാഗങ്ങളാണ്. ഒരു മർഡർ മിസ്റ്ററിയുടെ എല്ലാ മൂഡും നിലനിർത്തിയുള്ള ട്രയിലറാണ് പുറത്തു വിട്ടിരിക്കുന്നത്. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന Read More…
ഷാജി കൈലാസിന്റെ ‘ഹണ്ട്’ ഓഗസ്റ്റ് ഒമ്പതിന്, ടീസർ പുറത്തുവിട്ടു
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട. ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകും. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ അവതരണം. കാമ്പസ്സിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ്ഈ ചിത്രം നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി Read More…
റാണി ട്രൈലെർ ലോഞ്ച് ചെയ്ത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ
തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് റാണി. ഭാവന, ഹണി റോസ്, ഇന്ദ്രൻസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ, നിയതി,അശ്വിൻ ഗോപിനാഥ് എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്ദേഗജനകമായ കഥ പറയുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രൈലെറിനു ലഭിക്കുന്നത്. സൂപ്പർതാരം മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചു റാണിയുടെ ട്രൈലെർ ലോഞ്ച് Read More…
ആ നിഗൂഢതയുടെ സത്യം തേടി ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍… ഭയം നിറച്ച് ‘ഹണ്ട്’ ട്രെയിലര്‍
ഞങ്ങൾ ഹോസ്റ്റലിലുള്ള ഫസ്റ്റ് ഇയേഴ്സിനൊക്കെ സാറ്റർഡേ ആയാൽ പേടിയാ” അമ്മാമേ ഈ ആത്മാവ് എന്നൊക്കെ പറയുന്നത് സത്യാണോ നമുക്കതിനെ കാണാൻ പറ്റ്വോ?ഒരു കുഞ്ഞിന്റെ ഹൃദയതുടിപ്പ് തുടങ്ങുന്നത് ശരീരത്തിൽ ആത്മാവ് കയറുമ്പോഴാണ്. മരിക്കാനുള്ള സമയം ആ നിമിഷം തീരുമാനിക്കപ്പെടുമെന്നാണു പറയുക. ബോഡിക്ക് രണ്ടു മാസത്തിൽക്കൂടുതൽ പഴക്കമുണ്ട് സാർ…തലയോട്ടിയുടെ പുറകിലൊരു പൊട്ടലുണ്ട്…. ഓൾഡ് മോർച്ചറി… പണ്ട്ഈ ആർക്കും വേണ്ടാത്ത ശവങ്ങളൊക്കെക്കൊണ്ടു തള്ളിയിരുന്ന സ്ഥലമാ .”very dangerous place….. .ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ട്രയിലറിലെ ചില Read More…








