ന്യൂഡൽഹി: പൊതുസ്ഥലത്തുവച്ച് തന്റെ വിഡിയോ ചിത്രീകരിച്ച യുവാവിന്റെ മുഖത്തടിച്ച് ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമ. തടയാൻ ശ്രമിക്കുന്നതിനിടെ മന്ത്രി യുവാവിന്റെ മൊബൈൽ ഫോൺ തട്ടിമാറ്റുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇതിനുപിന്നാലെ യുവാവും മന്ത്രിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെങ്കിലും സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇരുവരേയും പിടിച്ചുമാറ്റുകയായിരുന്നു. പശ്ചിമ ഡൽഹിയിലെ തിലക് നഗറിൽ റോഡ് പരിശോധനയ്ക്കായി മന്ത്രി എത്തിയപ്പോഴാണ് സംഭവം നടന്നത്. അവിടെവച്ച് നിർമാണത്തിന്റെ ഗുണനിലവാരം കുറവാണെന്ന് ആരോപിച്ച് എഎപി Read More…

