കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്‍ എറണാകുളം ചിറ്റൂരില്‍ നടത്തിയിരുന്ന തട്ടുകട വീണ്ടും തുറന്ന് കുടുംബം. ജയബാലകൃഷ്ണന്റെ ചിത്രത്തിനു മുന്നില്‍ തിരിതെളിച്ച് ഭാര്യയും മക്കളും ചേര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കടയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ മകള്‍ ഭദ്രകീര്‍ത്തിയും അമ്മയും സഹോദരനും ചേര്‍ന്ന് ഇനി തട്ടുകട മുന്നോട്ടു കൊണ്ടുപോകും. ജയബാലകൃഷ്ണന്‍ മുമ്പ് നടത്തിവന്ന അതേരീതിയില്‍, അതേ വിഭവങ്ങള്‍ തട്ടുകടയില്‍ വിളമ്പും. ജയബാലകൃഷ്ണൻ നൽകിയിരുന്ന ദോശയും ചമ്മന്തിയും ഓംലെറ്റും ചായയുമാണ് വീണ്ടും ഇന്നലെ വിളമ്പിയത്. View Read More…

