ബംഗളുരുവിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഒരു ഭക്തയുടെ സ്വർണ മാല പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിച്ചെടുത്ത് മോഷ്ടാവ് കടന്നു. നന്ദിനി ലേഔട്ടിലെ ശങ്കര്‍ നഗറിലെ ഗണേഷ് ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഒക്ടോബർ 10 ന് നടന്ന സംഭവത്തിന്റെ ഒരു മൊബൈൽ ഫോൺ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയിൽ സ്വർണ്ണ ബോർഡറുള്ള നീല സാരി ധരിച്ച പ്രായമായ ഒരു സ്ത്രീ, ക്ഷേത്രത്തിലെ ജനൽ ഗ്രില്ലിന് അരികിൽ ഒരു കസേരയിലിരുന്ന് ഹാളിനുള്ളിൽ മറ്റ് സ്ത്രീകളോടൊപ്പം പ്രാർത്ഥനകൾ Read More…