തണുപ്പ് തുടങ്ങിയാല്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് പലരുടെയും ശീലം. എന്നാല്‍ തണുപ്പ് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. രക്തചംക്രമണം വര്‍ധിപ്പിക്കാനും രോഗപ്രതിരോധശക്തിയേകാനും മുതല്‍ സമ്മര്‍ദ്ദം അകറ്റുന്നതിന് വരെ തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നു. തണുത്ത വെള്ളത്തില്‍ കുളിക്കുകയാണെങ്കില്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. തണുത്ത വെള്ളം ശരീരത്തില്‍ വീഴുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കും. ശരീരത്തിന്റെ സ്വാഭാവിക താപനില നിലനിര്‍ത്താന്‍ ആ ഭാഗത്തേക്ക് ഊഷ്മളവും പുതുതായി ഓക്‌സിജൻ അടങ്ങിയതുമായ രക്തം എത്തിക്കാന്‍ ശരീരം ശ്രമിക്കും. ഇത് പ്രധാന അവയവങ്ങളിലേക്കുള്ള Read More…
Tag: benefits
പ്രോട്ടീന്‍ സമ്പുഷ്ടം; സോയ പാലിനെക്കുറിച്ചുള്ള 5 വസ്തുതകൾ, വീട്ടിലും ഉണ്ടാക്കാം
സോയ പാല്‍ രുചികരം മാത്രമല്ല, പ്രോട്ടീനുകള്‍ നിറഞ്ഞതുമാണ്. സോയ പാലിന്റെ ഉത്ഭവം ഏഷ്യയില്‍ നിന്നുമാണ്. ടോഫു, ടെമ്പെ എന്നിവയുടെ ഉപോല്‍പ്പന്നമായാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്, പ്രത്യേകിച്ച് ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ ഭക്ഷണ പാരമ്പര്യങ്ങളില്‍. സോയാ പാല്‍ പ്രഭാതഭക്ഷണത്തോടൊപ്പവും കൂടാതെ പേസ്ട്രികള്‍ക്കൊപ്പം ഡിപ്പിംഗ് സോസായും ഉപയോഗിച്ച് പോരുന്നു . ഒന്നാം ലോകമഹായുദ്ധസമയത്തും രണ്ടാം ലോകമഹായുദ്ധസമയത്തും, പാല്‍ ലഭ്യത പരിമിതമായപ്പോള്‍ സോയപാല്‍ ഒരു ബദലായി മാറി.ദീര്‍ഘകാലം കേടുകൂടാതിരിക്കുന്ന പ്രത്യേകത, പോഷകാഹാര ഗുണം എന്നിവ നിമിത്തം സോയ മില്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിലും Read More…
ചെറുപ്പം നിലനിര്‍ത്താന്‍ മുരിങ്ങയില ; ഗുണങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല
ശരീരത്തിന് പോഷകഗുണങ്ങള്‍ നിരവധി കിട്ടുന്ന ഒന്നാണ് ഇലക്കറികള്‍. ചീര, മുരിങ്ങയില, മത്തയില തുടങ്ങി ധാരാളം ഇലവര്‍ഗ്ഗങ്ങള്‍ ശരീരത്തില്‍ ഗുണകരമായി ഉള്ളതാണ്. വീട്ടിലും അടുക്കളത്തോട്ടത്തിലും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണ് മുരിങ്ങയില. മുരിങ്ങയിലയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. സിങ്കിന്റെ മികച്ച ഉറവിടമായ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഗുണമാണ് നല്‍കുന്നത്. പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, 27 വിറ്റാമിനുകള്‍, 46 ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ ഉറവിടമാണ് മുരിങ്ങയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിയ്ക്കുന്ന മുരിങ്ങയില പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ Read More…
ചുവന്ന വാഴപ്പഴമാണോ മഞ്ഞ വാഴപ്പഴമാണോ കൂടുതല്‍ നല്ലത്?
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും, തെക്കുകിഴക്കന്‍ ഏഷ്യയിലും കൃഷി ചെയ്തുവരുന്നവയാണ് ചുവന്ന വാഴപ്പഴം. ധാരാളം വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പന്നമാണ്. കൊഴുപ്പ് വളരെ കുറവാണ് എന്നതിനൊപ്പം മഞ്ഞ വാഴപ്പഴത്തെക്കാള്‍ അസിഡിറ്റിയും ഇവയ്ക്ക് കുറവാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ചുവന്ന വാഴപ്പഴത്തില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവയുള്‍പ്പെടെ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ചുവന്ന വാഴപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെയും ദഹനേന്ദ്രിയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നു . ഇവയ്ക്ക് റാസ്‌ബെറിയുടെ Read More…
വാഴയിലയില്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്നറിയാമോ?
മലയാളി വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നത് ഇന്ന് ഓണദിവസം മാത്രമാണ്. സദ്യകള്‍ക്കാവട്ടെ ഉപയോഗിക്കുന്നത് കൃത്രിമവാഴയിലയും. വാഴയിലയില്‍ ഭക്ഷണം വിളമ്പുന്ന ഒരു പഴയ പാരമ്പര്യവും ഇന്ത്യയിലുണ്ട്, ഇത് പവിത്രവും ശുദ്ധവുമായി കണക്കാക്കപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ ആളുകള്‍ ഇപ്പോഴും വാഴയിലയില്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും ഇതിന് അതിശയകരമായ ആരോഗ്യ ഗുണങ്ങളും ഉണ്ടെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും വിഷരഹിതം വാഴയിലകള്‍ ഭക്ഷണത്തിലേക്ക് ദോഷകരമായ രാസവസ്തുക്കളോ വസ്തുക്കളോ പുറത്തുവിടുന്നില്ല. ചില സിന്തറ്റിക് പ്ലേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, വാഴയിലകള്‍ വിഷരഹിതമാണ്. എന്നിരുന്നാലും, ഭക്ഷണം വിളമ്പുന്നതിന് മുമ്പ് Read More…