Featured Oddly News

അസുഖം പിടിപെടുന്നത് നിരോധിച്ചു: വിചിത്ര പ്രഖ്യാപനവുമായി ഇറ്റാലിയൻ പട്ടണം, കാരണമറിയണ്ടേ?

തെക്കൻ കലാബ്രിയ മേഖലയിലുള്ള ബെൽകാസ്ട്രോ എന്ന പട്ടണത്തിലെ മേയർ വിചിത്രമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. പട്ടണ വാസികൾക്ക് അസുഖം പിടിപെടുന്നത് നിരോധിച്ചതായിയാണ് ഓർഡർ. അടിയന്തിര ചികിത്സയോ വൈദ്യസഹായമോ വേണ്ട രോഗങ്ങൾ പിടിപെടുന്നത് നഗരഭരണകൂടം നിരോധിച്ചത്. 1300 പേർ താമസിക്കുന്ന പട്ടണത്തിൽ ആവശ്യത്തിന് ചികിത്സ സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ലെന്നു ചൂണ്ടികാട്ടിയാണ് ഈ നടപടി. കലാബ്രിയ മേഖലയില്‍ നിന്ന് മുമ്പും വിചിത്രമായവ വാര്‍ത്തകള്‍ എത്തിയിട്ടുണ്ട്. ഇറ്റലിയിലെ തെക്കന്‍ മേഖലയിലെ മനോഹരമായ മേഖലയായ കലാബ്രിയയിലെ ഗ്രാമങ്ങളില്‍ താമസിക്കാനായി സന്നദ്ധരായി ചെല്ലുന്നവര്‍ക്ക് മികച്ച Read More…