ബീഡ്: ഏകദേശം 200 വർഷങ്ങൾക്ക് ശേഷം കുടുംബത്തിൽ പിറന്ന പെൺകുഞ്ഞിനെ വൻ ആഘോഷങ്ങളോടെ വരവേറ്റ് പാർളിയിലെ ദാഹിഫലെ കുടുംബം. ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ മനോഹരമായി അലങ്കരിച്ച രഥത്തിലാണ് ഘോഷയാത്രയായി വീട്ടിലേക്ക് ആനയിച്ചത്. ശനിയാഴ്ച പാർളിയിൽ നടന്ന അപൂർവ്വമായ ഈ സംഭവം നാട്ടിലെ പ്രധാന ചർച്ചാവിഷയമായി മാറി. വാദ്യമേളങ്ങൾ, പടക്കം പൊട്ടിക്കൽ, അലങ്കാരങ്ങൾ, മധുരപലഹാര വിതരണം എന്നിവയോടെയാണ് കുടുംബം കുഞ്ഞിന്റെ ജനനം ആഘോഷമാക്കിയത്. ഒരു ആൺകുഞ്ഞിന്റെ ജനനത്തെ പരമ്പരാഗതമായി വരവേൽക്കുന്ന അതേ സന്തോഷത്തോടും അഭിമാനത്തോടും കൂടെത്തന്നെ പെൺകുഞ്ഞിന്റെ ജനനവും Read More…
Tag: Beed
വിദ്യാർത്ഥിനിയെ എഴുന്നേൽപ്പിച്ചു നിർത്തിയതിന് അദ്ധ്യാപകന് ക്രൂരമർദ്ദനം! രക്ഷിതാവിന്റെ ഗുണ്ടായിസം; വീഡിയോ വൈറൽ
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള ഫിസിയോതെറാപ്പി കോളേജിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയെ എഴുന്നേൽപ്പിച്ച് നിർത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് അധ്യാപകനായ ഡോക്ടർക്ക് നേരെയുള്ള കയ്യേറ്റത്തിൽ. പർളിയിലെ വൈദ്യനാഥ് ഫിസിയോതെറാപ്പി ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അധ്യാപകനായ ഡോ. സഹീർ അഹമ്മദ് മുഹമ്മദ് ഇസ്മായിലിനെയാണ് വിദ്യാർത്ഥിനിയുടെ പിതാവും കൂടെയുണ്ടായിരുന്നയാളും ചേർന്ന് ആക്രമിച്ചത്. തന്റെ മകളെ മനപ്പൂർവ്വം ക്ലാസിൽ എഴുന്നേൽപ്പിച്ച് നിർത്തി അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു തർക്കം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡോക്ടറും പിതാവും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതിനിടെ Read More…
‘പ്രൗഡ് മോമെന്റ്’! അച്ഛനെ ചുമലിലേറ്റി നൃത്തം ചെയ്ത് പോലീസ് ഓഫീസറായി ജോലി കിട്ടിയ മകൾ
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള ഒരു പിതാവിന്റെയും മകളുടെയും ഹൃദയസ്പർശിയായ ആഘോഷം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കഠിനമായ പരിശ്രമത്തിനൊടുവിൽ മഹാരാഷ്ട്ര പോലീസിൽ ഉദ്യോഗം നേടിയ സുമേധ ഷെയ്ഖ് എന്ന യുവതി, തന്റെ സന്തോഷം പിതാവിനൊപ്പം പങ്കിടുന്ന ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളുടെ മനം കവരുന്നത്. ഔദ്യോഗിക വേഷത്തിൽ തന്റെ പിതാവിനെ തോളിലേറ്റി പൊതുമധ്യത്തിൽ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന സുമേധയുടെ വീഡിയോ അത്യപൂർവ്വവും വൈകാരികവുമായ ഒന്നായി മാറി. സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകൾക്കും കഠിനമായ ശാരീരികക്ഷമതാ പരിശോധനകൾക്കും പിന്നിലുള്ള വർഷങ്ങളുടെ പ്രയത്നവും Read More…



