Health

മുടികൊഴിച്ചിലിന് പിന്നിൽ വായുമലിനീകരണമോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ!

നമ്മളിൽ ഭൂരിഭാഗം ആളുകളും മലിനമായ വായുവിനെ ചുമ, ആസ്ത്മ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായാണ് ബന്ധപ്പെടുത്താറുള്ളത്. എന്നാൽ നമ്മൾ ശ്വസിക്കുന്ന അതേ സൂക്ഷ്മകണികകൾ തലയോട്ടിയിൽ അടിയുകയും മുടിയുടെ വേരുകളെ (follicles) ബലഹീനമാക്കുകയും ചെയ്തേക്കാം എന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തുന്നു. വായുവിലെ ഖരകണികകളുടെയും ദ്രാവകത്തുള്ളികളുടെയും മിശ്രിതമായ പാര്ട്ടിക്കുലേറ്റ് മാറ്ററാണ് (PM) ഇതിലെ പ്രധാന വില്ലൻ. 10 മൈക്രോമീറ്ററോ അതിൽ കുറവോ വലിപ്പമുള്ള കണികകളെ PM10 എന്നും, മുടിയുടെ വേരുകളിലേക്ക് വരെ തുളച്ചുകയറാൻ ശേഷിയുള്ള 2.5 മൈക്രോമീറ്ററോ അതിൽ കുറവോ വലിപ്പമുള്ള കണികകളെ Read More…