Crime

സൗന്ദര്യമത്സരത്തില്‍ മകള്‍ക്ക് നാലാംസ്ഥാനം ; കോപാകുലനായ പിതാവ് വിധികര്‍ത്താക്കള്‍ക്ക് നേരെ വെടിവെച്ചു

സൗന്ദര്യമത്സരത്തില്‍ മകള്‍ക്ക് നാലാം സ്ഥാനം നല്‍കിയതില്‍ വിധികര്‍ത്താക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തിയാളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. ജൂലൈ 28 ന് ബ്രസീലിലെ അല്‍താമിറയില്‍ നടന്ന ഒരു പ്രാദേശിക സൗന്ദര്യമത്സരത്തിലായിരുന്നു സംഭവം. അല്‍താമിറയുടെ നഗരസുന്ദരിയെ കണ്ടെത്താന്‍ നടന്ന മത്സരം അവസാനിച്ച് ഏകദേശം രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു വിചിത്രസംഭവങ്ങള്‍. വിധിനിര്‍ണ്ണയം പൂര്‍ത്തിയായതോടെ പങ്കെടുത്തവരില്‍ ഒരാളുടെ പിതാവായ സെബാസ്റ്റ്യാവോ ഫ്രാന്‍സിസ്‌കോ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രാദേശിക കര്‍ഷകന്‍, തന്റെ മകള്‍ നാലാം സ്ഥാനത്തെത്തിയതില്‍ അതൃപ്തി പ്രകടിപ്പിക്കാന്‍ തുടങ്ങി. വിധികര്‍ത്താക്കളുടെ തീരുമാനത്തെയും മൂല്യനിര്‍ണ്ണയ മാനദണ്ഡത്തെയും Read More…