മലപ്പുറം അരീക്കോട് സൗന്ദര്യവർധക ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ടാണ് പെൺകുട്ടി ഓൺലൈനായി ക്രീം വാങ്ങി ഉപയോഗിച്ചത്. വാർത്ത പുറത്തുവന്നതോടെ ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ തനിക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി വെളിപ്പെടുത്തി ഗായകൻ സലീം കോടത്തൂരും രംഗത്തെത്തി. ഇതോടെ ക്രീം പ്രൊമോട്ട് ചെയ്ത ഇൻഫ്ലുവൻസർമാർക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സീരിയൽ താരം റെനീഷ റഹ്മാനും ഈ ഫെയ്സ് ക്രീമിന്റെ പരസ്യം ചെയ്തിരുന്നു. ഇപ്പോഴിതാ Read More…

