വിനോദസഞ്ചാരം മിക്ക രാജ്യങ്ങളുടെയും വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളില്‍ ഒന്നാണ്. എന്നാല്‍ സ്പെയിനിലെ മയ്യോര്‍ക്കയില്‍ സ്ഥിതി അങ്ങിനെയല്ല. എല്ലാ വേനല്‍ക്കാലത്തും പ്രദേശത്തേക്ക് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികള്‍ അവരുടെ സ്വൈര്യം കെടുത്തുകയാണ്. അതുകൊണ്ടു തന്നെ ഇതിനെതിരെ പ്രതിഷേധക്കാര്‍ കഴിഞ്ഞദിവസം മല്ലോര്‍ക്കയിലെ ഒരു ബീച്ച് കൈവശപ്പെടുത്തിയാണ് പ്രതിഷേധിച്ചത്. ബഹുജന ടൂറിസം പ്രാദേശിക ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാക്കുന്നു എന്നാണ് ഇവരുടെ ആവലാതി. സ്ഥലത്തെ താമസ സൗകര്യങ്ങളുടെ വാടക കൂടുന്നു. പ്രാദേശിക സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നു അവരുടെ പൊതു സേവനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നിങ്ങനെയൊക്കെയാണ് ആവലാതി. Read More…