കളിക്കാരികളുടെ ഗ്‌ളാമര്‍ ലോകകപ്പിലായാലും ഒളിമ്പിക്‌സിലായാലും വനിതകളുടെ ബീച്ച്‌വോളി മത്സരത്തിന്റെ സൗന്ദര്യത്തിന്റെ ഒരു പ്രധാനഘടകമാണ്. എന്നാല്‍ പാരിസ് 2024 ഒളിമ്പിക്‌സിലെ ഒരു ബീച്ച്‌വോളി മത്സരം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യമായ സ്‌പെയിന്റെ വനിതാടീമും ആഫ്രിക്കന്‍ പ്രതിനിധികളായ ഈജിപ്തും തമ്മിലുള്ള മത്സരത്തില്‍ ഇരു ടീമിന്റെയും താരങ്ങള്‍ ധരിച്ച വേഷമാണ് ചര്‍ച്ചാവിഷയം. സ്പാനിഷ് വനിതകളായ ലിലിയാന ഫെര്‍ണാണ്ടസും പൗളാ സോറിയാ ഗുട്ടിറെസ്സും രാജ്യത്തിന്റെ ഔദ്യോഗിക നിറമായ ചുവപ്പിലുള്ള ബിക്കിനിയും ക്യാപ്പും കണ്ണടയുമായി ബീച്ച്‌വോളിയുടെ പരമ്പരാഗത വേഷത്തില്‍ അതീവ Read More…