യൂറോകപ്പില്‍ നിന്നും പുറത്തായ പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരവും ലോകഫുട്‌ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോയെ പരിഹസിച്ച് ലോകപ്രശസ്ത വാര്‍ത്താചാനല്‍ ബിബിസി പുലിവാല്‍ പിടിച്ചു. സ്‌ളോവേനിയയ്ക്ക് എതിരേ പെനാല്‍റ്റി മിസ് ചെയ്ത മത്സരത്തിന് ശേഷം ക്രിസ്ത്യാനോയെ അവര്‍ ‘മിസ്റ്റിയാനോ പെനാല്‍ഡോ’ എന്ന് പരിഹസിച്ച് ഹെഡ്ഡിംഗ് നല്‍കിയത് ആരാധകരുടെ എതിര്‍പ്പിന് കാരണമായി. മിസ്സിന്റെ ഒരു ക്ലിപ്പ് കാണിക്കുമ്പോള്‍, സ്‌ക്രീനില്‍ ‘മിസ്റ്റിയാനോ പെനാല്‍ഡോ’ എന്ന അടിക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. മുന്‍ ചെല്‍സി ക്യാപ്റ്റനും മുന്‍ ഇംഗ്‌ളീഷ് നായകനുമായ ജോണ്‍ ടെറി അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി എത്തി. Read More…