Lifestyle

ഈ സാധനങ്ങള്‍ ബാത്റൂമില്‍ വയ്ക്കാറുണ്ടോ? എത്രയും പെട്ടെന്ന് മാറ്റിക്കോളൂ….

വീടുകളില്‍ സ്ഥലവിസ്തൃതിയും വായുസഞ്ചാരവും കുറഞ്ഞ ഒരിടമായിരിക്കും ബാത്റൂം. വെള്ളത്തിന്റെ സാന്നിധ്യം മൂലം തന്നെ ഇവിടെ ഈര്‍പ്പം തങ്ങിനില്‍ക്കാനും പായലും പൂപ്പലും പടരാനും സാധ്യതയുണ്ട്. അസുഖങ്ങള്‍ പിടികൂടാതെയിരിക്കാനായി ബാത്റൂം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ബാത്റൂമില്‍ എന്തൊക്കെ സാധനങ്ങള്‍ വയ്ക്കാമെന്നും എന്തൊക്കെ സാധനങ്ങള്‍ വയ്ക്കരുതെന്നും അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. ടര്‍ക്കികളും ടവ്വലുകളും ബാത്റൂമില്‍ സൂക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഉപയോഗത്തിന് ശേഷം കഴുകി ഉണക്കി വേണം വയ്ക്കാന്‍. എന്നാല്‍ അതിഥികള്‍ക്കായുള്ള ടവ്വലുകള്‍ അവിടെ സൂക്ഷിക്കരുത്. പൂപ്പല്‍ പിടിപ്പെടാനും സാധ്യത കൂടുതലാണ്. ബാത്ത് മാറ്റുകള്‍, Read More…

Lifestyle

ബാത്‌റൂമില്‍ ചിലര്‍ ഒരുപാടുനേരം ചെലവഴിക്കുന്നതിന് പിന്നിലെ കാരണമെന്ത്? പഠനം

പണ്ട് ഒരു വീട്ടില്‍ ഒരു ബാത്ത്റൂം മാത്രമാണുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വീടുകളില്‍ ബാത്‌റൂമുകളുടെ എണ്ണം ഒന്നില്‍ കൂടുതലാണ്. എന്നാല്‍പോലും കൂടുതല്‍ സമയം പങ്കാളി ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ ഇപ്പോൾ സര്‍വ സാധാരണ്. ചിലര്‍ കുളിക്കാന്‍ കയറിയാല്‍ മണിക്കുറു കഴിഞ്ഞാവും ഇറങ്ങിവരിക. ഇങ്ങനെ അധികം സമയം ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നതിന് പിന്നിലെന്തെങ്കിലും കാരണമുണ്ടോ? ഇതിനായി ഒരു പഠനം നടത്തിയിരിക്കുകയാണ് ബാത്‌റൂം ഉപകരണ നിര്‍മ്മാതാക്കളായ വില്ലറോ ആന്‍ഡ് ബോഷ് എന്ന കമ്പനി. രണ്ടായിരത്തിലധികം വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം. Read More…